മിഡിൽ ഈസ്റ്റിലെ മികച്ച ബ്രാന്റ്; ലോറീസ് അവാർഡിൽ തിളങ്ങി റിയാദ് സീസൺ
പരസ്യ-വിപണന വിനിമയ രംഗത്തെ മികവിന് നൽകുന്ന ആഗോള അംഗീകാരമാണ് ലോറീസ് അവാർഡ്‌സ്

റിയാദ്: ലോറീസ് അവാർഡിൽ മിഡിൽ ഈസ്റ്റ് ആന്റ് നോർത്ത് ആഫ്രിക്ക റീജിയണിലെ ഏറ്റവും മികച്ച ബ്രാന്റായി തെരഞ്ഞെടുക്കപ്പെട്ട് റിയാദ് സീസൺ. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ തുർക്കി അൽ ഷൈഖാണ് അവാർഡ് പ്രഖ്യാപിച്ചത്.
പരസ്യ-വിപണന വിനിമയ രംഗത്തെ മികവിന് നൽകുന്ന ആഗോള അംഗീകാരമാണ് ലോറീസ് അവാർഡ്‌സ്. റിയാദ് സീസണിന്റെ ക്രിയേറ്റീവ് പങ്കാളിയായ 'ബിഗ് ടൈം ക്രിയേറ്റീവ് ഷോപ്പ്' മേഖലയിലെ മികച്ച ഏജൻസികളുടെ പട്ടികയിൽ ഒന്നാമതെത്തിയതായും തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി. നേട്ടം സൗദി അറേബ്യയുടെ ക്രിയേറ്റീവ് മേഖലയുടെ കരുത്ത് തെളിയിക്കുന്നതാണെന്നും ആഗോളതലത്തിൽ രാജ്യത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

