Quantcast

ജി-20 രാജ്യങ്ങളുമായുള്ള സൗദിയുടെ ഉഭയകക്ഷി വ്യാപാരത്തില്‍ വലിയ വര്‍ധന

അഞ്ച് വര്‍ഷത്തിനിടെ ജി-20 കൂട്ടായ്മ രാഷ്ട്രങ്ങളുമായി മാത്രമുള്ള സൗദിയുടെ വ്യാപാരം 5.1 ട്രില്യണ്‍ റിയാലിലേക്ക് ഉയര്‍ന്നു.

MediaOne Logo

Web Desk

  • Published:

    10 Sept 2023 11:25 PM IST

Big increase in Saudi bilateral trade with G-20 countries
X

ദമ്മാം: ജി-20 രാജ്യങ്ങളുമായിട്ടുള്ള സൗദിയുടെ ഉഭയകക്ഷി വ്യാപാരത്തില്‍ വലിയ വര്‍ധനവ്. അഞ്ച് വര്‍ഷത്തിനിടെ അഞ്ച് ട്രില്യണിലധികം റിയാലിന്റെ വ്യാപാരം കൂട്ടായ്മ രാജ്യങ്ങള്‍ക്കിടയില്‍ സൗദി നടത്തി. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ വ്യാപാരം നടന്നത്. 1.39 ട്രില്യണ്‍ റിയാല്‍.

പോയ വര്‍ഷങ്ങളില്‍ സൗദിയുടെ ഉഭയകക്ഷി വ്യാപാരത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നു. കോവിഡിനെ തുടര്‍ന്ന് മന്ദീവപിച്ച വ്യാപാരം വീണ്ടും സജീവമായതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജി-20 കൂട്ടായ്മ രാഷ്ട്രങ്ങളുമായി മാത്രമുള്ള സൗദിയുടെ വ്യാപാരം 5.1 ട്രില്യണ്‍ റിയാലിലേക്ക് ഉയര്‍ന്നു. ഇതില്‍ 1.4 ട്രില്യണ്‍ റിയാല്‍ സൗദി മിച്ചം നേടിയതായും കണക്കുകള്‍ വ്യകതമാക്കുന്നു.

കഴിഞ്ഞവര്‍ഷത്തെ സൗദിയുടെ വിദേശ വ്യാപാരത്തില്‍ 61.8 ശതമാനവും ജി-20 രാജ്യങ്ങളുമായിട്ടായിരുന്നു. ആകെ വിദേശ വ്യാപാരം 2.25 ട്രില്യണ്‍ രേഖപ്പെടുത്തിയപ്പോള്‍ ഇതില്‍ 1.39 ട്രില്യണ്‍ റിയാലും കൂട്ടായ്മ രാജ്യങ്ങളുമായിട്ടാണ് നടന്നത്.

സൗദിയുടെ ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര പങ്കാളി ചൈനയാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ജപ്പാനുമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുമായുള്ള വ്യപാരത്തില്‍ 50 ശതമാനം തോതില്‍ വര്‍ധനവ് രേഖപ്പെടുത്തി.

TAGS :

Next Story