Quantcast

ഒറ്റ ആഴ്ചയിൽ 3.86 കോടി റിയാൽ!; പെരുന്നാൾ അവധി തൂത്തുവാരി സൗദി ബോക്സ് ഓഫീസ്

ഹിറ്റ് ചാർട്ടിൽ കപ്പെടുത്ത് മോളീവുഡിന്റെ ആട് 3

MediaOne Logo

Web Desk

  • Published:

    31 March 2026 3:27 PM IST

Box office revenue reached 38.6 million riyals during the Eid week
X

റിയാദ്: പെരുന്നാൾ അവധി തൂത്തുവാരി സൗദി ബോക്സ് ഓഫീസ്. മാർച്ച് 22-28 വരെയുള്ള ഒറ്റ ആഴ്ചയിൽ മാത്രം 3.86 കോടി റിയാൽ കളക്ഷൻ വാരിക്കൂട്ടിയാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 29 ചിത്രങ്ങൾക്കായി ഏകദേശം 7,82,800 ടിക്കറ്റുകൾ ഈ കാലയളവിൽ വിറ്റഴിഞ്ഞു. സൗദി ചിത്രമായ ഷബാബ് അൽ ബോംബ് ആണ് ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ സിനിമ. 1,38,700 ടിക്കറ്റുകളിൽ നിന്നായി 62 ലക്ഷം റിയാലാണ് നേട്ടം. ഹിറ്റ് ചാർട്ടിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ഏഴാം സ്ഥാനത്തെത്തിയ ആട് 3, 28 ലക്ഷം റിയാൽ വാരിക്കൂട്ടി. മോളിവുഡിൽ 2026ലെ ആദ്യ 100 കോടി തിളക്കവും ചിത്രം സ്വന്തമാക്കിയിരുന്നു.

43 ലക്ഷം റിയോലോടെ പ്രൊജക്ട് ഹെയ്ൽ മേരി രണ്ടാം സ്ഥാനത്തും ഈജിപ്ഷ്യൻ ചിത്രമായ സിക്കോ സിക്കോ 52 ലക്ഷം റിയോലോടെ മൂന്നാം സ്ഥാനത്തുമാണ്. ടിക്കറ്റ് നിരക്കിലെ വ്യത്യാസമാണ് റാങ്കിങ്ങിൽ മാറ്റം വരാൻ കാരണം. നാലും അഞ്ചും സ്ഥാനത്തേക്ക് സ്ക്രീം 7, ഹോപ്പേഴ്സ് എന്നിവ ഇടം പിടിച്ചു. ആനിമേഷൻ ചിത്രമായ മുഫാസ;ദ ലയൺ കിങ് ആറാം സ്ഥാനത്താണ്. പ്രൊട്ടക്ടർ, ഡൊമിനിക്:ഓഫീം, ദ ബ്രൈഡ് എന്നിവയാണ് ​ഹിറ്റടിച്ച മറ്റു ചിത്രങ്ങൾ.

TAGS :

Next Story