Quantcast

സൗദി വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്ത് ബിസിനസ് സെന്റര്‍

റിയാദിലെ വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്താണ് പുതിയ ബിസിനസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.

MediaOne Logo

Web Desk

  • Published:

    19 Dec 2022 10:11 PM IST

സൗദി വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്ത് ബിസിനസ് സെന്റര്‍
X

റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്ത് ബിസിനസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. രാജ്യത്ത് സ്വകാര്യ വിദ്യഭ്യാസ മേഖലയില്‍ വിദേശനിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സെന്റര്‍ വഴി 750തില്‍ പരം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കും.

റിയാദിലെ വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്താണ് പുതിയ ബിസിനസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. സൗദി സെന്റര്‍ ഫോര്‍ ഇക്കണോമിക് ബിസിനസ്സിന്റെ ശാഖയാണ് മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുക. സെന്ററിന്റെ ഉല്‍ഘാടനം വിദ്യഭ്യാസ മന്ത്രി യൂസുഫ് അല്‍ബുനിയാന്‍ നിര്‍വ്വഹിച്ചു. 750തില്‍ പരം സര്‍ക്കാര്‍ സേവനങ്ങള്‍ സെന്റര്‍ വഴി ലഭ്യമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ക്ക് എളുപ്പം ബിസിനസ് ആരംഭിക്കുന്നതിനും പരിശീലിക്കുന്നതിനുമുള്ള സൗകര്യം സെന്റര്‍ വഴി ലഭിക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ധപ്പിക്കുക വഴി വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന്റെ തോത് ഉയര്‍ത്താന്‍ ഇത് വഴി ലക്ഷ്യമിടുന്നു.

Next Story