കോഴിക്കോട് ചാലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

നാല് പതിറ്റാണ്ടായി സൗദിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ചാലപ്പുറം സ്വദേശി കല്യാണ വീട്ടില്‍ ഫസല്‍ റഹ്മാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ദമ്മാമില്‍ അല്‍മലബാരി ഗ്രൂപ്പ് കമ്പനിയില്‍ സ്റ്റേഷനറി സെയില്‍സ് തലവനായി ജോലി ചെയ്തു വരികയായിരുന്നു. ജീവകാരുണ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാമില്‍ മറവ് ചെയ്യും.
പരേതനായ പന്തകളക്കം മൂസ കോയയുടെയും കല്യാണം വീട്ടില്‍ ആയിഷാബിയുടെയും മകനാണ്. ഭാര്യ പൊന്മച്ചിന്റകം ഹലീമ, സഫ്വാന്‍, റംസി റഹ്മാന്‍, ആയിഷ എന്നിവര്‍ മക്കളാണ്. പുതിയ ഒജിന്റകം ആയിഷ, പുതിയ നടുവിലകം ശസ, പുതിയ മാളിയേക്കല്‍ സാഹിര്‍ എന്നിവര്‍ മരുക്കളുമാണ്.
Next Story
Adjust Story Font
16

