സ്വകാര്യ സൗദി ഗ്രൂപ്പിനു കീഴിൽ മദീനയിൽ സിബിഎസ്ഇ സ്കൂൾ വരുന്നു
2026-2027 അക്കാദമിക വർഷം മുതൽ പ്രവർത്തനമാരംഭിക്കും

ജിദ്ദ: സൗദിയിലെ മദീനയിൽ മസ്ജിദുന്നബവിക്ക് സമീപത്തായി സിബിഎസ്ഇ (ഇന്ത്യൻ സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷൻ) സ്കൂൾ വരുന്നു. 2026-2027 അക്കാദമിക വർഷം മുതലാണ് പ്രവർത്തനം ആരംഭിക്കുക. സ്വകാര്യ സൗദി ഗ്രൂപ്പിനു കീഴിലാണ് സ്കൂൾ ആരംഭിക്കുന്നത്.
ഇന്ത്യൻ-സൗദി കരിക്കുലത്തിന് പുറമെ ഖുർആൻ മനഃപാഠം, ഇസ്ലാമിക പഠനങ്ങൾ എന്നിവയും സ്കൂൾ നൽകും. നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. 'അൽനായിഹ് വൽ തഫാവുഖ് ഫോർ എജ്യുക്കേഷൻ കമ്പനി' (Alnaiah Waltafaouq for Education Co.) എന്ന പേരിലാണ് സ്കൂൾ പ്രവർത്തിക്കുക. നിയന്ത്രണ അനുമതികൾ, ജീവനക്കാർ, റിക്രൂട്ട്മെന്റ് തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Next Story
Adjust Story Font
16

