കേന്ദ്ര-സംസ്ഥാന ബജറ്റുകൾ ജനദ്രോഹപരം: പ്രവാസി വെൽഫെയർ മേഖലാ കമ്മിറ്റി

അൽഖോബാർ: കേന്ദ്ര സംസ്ഥാന ബജറ്റുകൾ ജനദ്രോഹപരമാണെന്നും ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സകല സാധനങ്ങൾക്കും വില വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നും പ്രവാസി വെൽഫെയർ കണ്ണൂർ-കാസർകോഡ് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഖലീലുറഹ്മാൻ അന്നടക്ക( പ്രസി.), സി.ടി. റഹീം( ജന. സെക്ര.), അഡ്വ. നവീൻ കുമാർ(ട്രഷറർ), പർവേസ് മുഹമ്മദ് (വൈസ് പ്രസി.), എം.കെ. സജീർ തലശ്ശേരി( സെക്രട്ടറി). സിറാജ് തലശ്ശേരി, സാജിദ് പാറക്കൽ, ഡോ. ദാരിം( എക്സികുട്ടീവ് അംഗങ്ങൾ). നാഷണൽ അംഗങ്ങളായ അൻവർ സലീം, കെ.എം സാബിഖ് എന്നിവർ സംസാരിച്ചു.
Next Story
Adjust Story Font
16

