സിറ്റി ഫ്‌ളവർ 4 മെഗാ ഡെയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒക്ടോബർ ഒന്ന് മുതൽ നാല് വരെ
വർഷത്തിലെ ഏറ്റവും വലിയ വിലക്കിഴിവ് ഉത്സവം

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ളവറിന്റെ 4 മെഗാ ഡെയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒക്ടോബർ ഒന്ന് മുതൽ നാല് വരെ നടക്കും. നാല് ദിവസങ്ങളിലാണ് അതിശയിപ്പിക്കുന്ന വിലക്കിഴിവ്.
നാല് ദിവസവും യാതൊരു നിബന്ധനയും ഇല്ലാതെ ഉപഭോക്താക്കൾക്ക് വലിയ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ വർഷത്തിലൊരിക്കൽ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണിത്. വർഷങ്ങളായി എന്നും കൂടെനിൽക്കുന്ന ഉപഭോക്താക്കൾക്ക് സിറ്റി ഫളവർ നൽകുന്ന വലിയ സമ്മാനം പോലെയാണ് ഫോർ മെഗാ ഡേയ്‌സ് ഓഫർ. ലിമിറ്റഡ് സ്റ്റോക്ക് സാധനങ്ങൾ തീരുന്നതിനു മുമ്പായി അടുത്തുള്ള സിറ്റി ഫ്‌ളവർ സ്ഥാപനങ്ങൾ സന്ദർശിച്ച് ഈ അവസരം പ്രയോജനപ്പെടുത്താം.
സിറ്റി ഫ്ളവർ എല്ലാ വർഷവും മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തിവരാറുണ്ട്. അതിന്റെ തുടർച്ചയായാണ് ഇത്തവണയും 4 മെഗാ ഡേയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ പ്രഖ്യാപിച്ചത്.
ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഇലക്ട്രോണിക്സ്, ഫാഷൻ, ഹൗസ് ഹോൾഡ്സ്, ഹോം കെയർ, സ്റ്റേഷനറി, കളിപ്പാട്ടങ്ങൾ, ഫാഷൻ ആഭരണങ്ങൾ, ലഗേജ്, വാച്ചുകൾ സുഗന്ധദ്രവ്യങ്ങൾ തുടങ്ങി എല്ലാ ഡിപ്പാർട്ട്മെന്റുകളിലും മെഗാ ഡിസ്‌കൗണ്ട് ലഭ്യമാണ്. മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി ഏറ്റവും പുതിയ ഉത്പ്പന്നങ്ങളുടെ വിപുല ശേഖരം തന്നെ സിറ്റി ഫ്ളവറിന്റെ മുഴുവൻ സ്റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. സിറ്റി ഫ്ളവറിന്റെ മുഴുവൻ ഷോറൂമുകളിലും പ്രത്യേക വിലക്കിഴിവ് ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
Adjust Story Font
16

