Quantcast

വേൾഡ് ഡിഫൻസ് ഷോ;'സ്മാർട്ട് ഹെൽമെറ്റ്'പുറത്തിറക്കി സൗദി സിവിൽ ഡിഫൻസ്

രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകും

MediaOne Logo

Web Desk

  • Published:

    9 Feb 2026 5:51 PM IST

വേൾഡ് ഡിഫൻസ് ഷോ;സ്മാർട്ട് ഹെൽമെറ്റ്പുറത്തിറക്കി സൗദി സിവിൽ ഡിഫൻസ്
X

റിയാദ്: പൊതുസുരക്ഷയും അടിയന്തര രക്ഷാപ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് തങ്ങളുടെ അത്യാധുനിക 'സ്മാർട്ട് ഹെൽമെറ്റ്' പുറത്തിറക്കി. വേൾഡ് ഡിഫൻസ് ഷോയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പവിലിയനിലാണ് ഈ പുത്തൻ സാങ്കേതികവിദ്യ പ്രദർശിപ്പിച്ചത്.

പകലും രാത്രിയും ഒരുപോലെ വ്യക്തമായ ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്ന ക്യാമറകളും ഡേ ആൻഡ് നൈറ്റ് സെൻസറുകളുമാണ് ഹെൽമെറ്റിൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ ഹെൽമെറ്റ് ധരിക്കുന്ന വ്യക്തി ഒരു സഞ്ചരിക്കുന്ന കമാൻഡ് സെന്ററായി മാറുന്നു. രക്ഷാപ്രവർത്തന സ്ഥലത്തെ ദൃശ്യങ്ങൾ തത്സമയം കൺട്രോൾ റൂമുകളിലേക്ക് അയക്കാൻ ഇതിലൂടെ സാധിക്കും.

തത്സമയ വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും വേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനും സ്മാർട്ട് ഹെൽമെറ്റ് സഹായിക്കുന്നു. ഇത് വഴി അപകടങ്ങളോടുള്ള പ്രതികരണ സമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

TAGS :

Next Story