Quantcast

സൗദിയിൽ ക്ലൗഡ് കമ്പ്യൂട്ടിംഗിന് കുതിപ്പ്; രജിസ്‌ട്രേഷനുകളിൽ 33% വർധനവ്

ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിലെ കണക്കുകളാണ് പുറത്തുവന്നത്

MediaOne Logo

Web Desk

  • Published:

    11 April 2025 7:30 PM IST

സൗദിയിൽ ക്ലൗഡ് കമ്പ്യൂട്ടിംഗിന് കുതിപ്പ്; രജിസ്‌ട്രേഷനുകളിൽ 33% വർധനവ്
X

റിയാദ്: ക്ലൗഡ് കംപ്യൂട്ടിംഗ് വ്യാപാര രജിസ്‌ട്രേഷനുകൾ സൗദിയിൽ വർധിച്ചതായി കണക്കുകൾ. ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിലെ കണക്കുകളാണ് പുറത്തുവന്നത്. ഈ കാലയളവിൽ രേഖപ്പെടുത്തിയത് 3,200 ക്ലൗഡ് കംപ്യൂട്ടിംഗ് വ്യാപാര രജിസ്‌ട്രേഷനുകളാണ്. 33 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായത് 2,400 രജിസ്‌ട്രേഷനുകൾ ആയിരുന്നു.

2,000ൽ കൂടുതൽ രജിസ്‌ട്രേഷനുകളുമായി തലസ്ഥാനത്താണ് ഏറ്റവും കൂടുതൽ ക്ലൗഡ് കംപ്യൂട്ടിംഗ് വ്യാപാര രജിസ്‌ട്രേഷനുകൾ പൂർത്തിയാക്കിയത്. തൊട്ടുപിറകിൽ 622 രെജിസ്‌ട്രേഷനുകളുമായി മക്കയാണുള്ളത്. കിഴക്കൻ പ്രവിശ്യയിൽ രജിസ്റ്റർ ചെയ്തത് 352 വ്യാപാര രജിസ്‌ട്രേഷനുകളാണ്.

അസീർ, മദീന എന്നിവിടങ്ങളിലും രജിസ്‌ട്രേഷനിൽ വർധനവുണ്ടായിട്ടുണ്ട്. സർക്കാർ മേഖലയടക്കം ക്ലൗഡ് സേവനങ്ങളിലേക്കുള്ള ചുവടുമാറ്റം, ഡിജിറ്റൽ സേവനങ്ങളുടെ ആവശ്യകതയിലെ വർധന, ഇ-കോമേഴ്‌സ്, ഫിൻടെക് മേഖലകളിൽ വളർച്ച, താഴ്ന്ന സ്റ്റാർട്ട്അപ്പ് ചെലവുകൾ എന്നിവയാണ് മേഖലയിലെ രജിസ്‌ട്രേഷൻ വർധിക്കാൻ കാരണമായി കണക്കാക്കുന്നത.

TAGS :

Next Story