തണുപ്പേറുന്നു; ഹാഇൽ മേഖലയിലെ സ്കൂൾ സമയത്തിൽ മാറ്റം പ്രഖ്യാപിച്ചു
ക്ലാസുകൾ രാവിലെ 9 മണി മുതൽ ആരംഭിക്കും

റിയാദ്: സൗദിയിലെ ഹാഇൽ മേഖലയിൽ അതിതീവ്ര തണുപ്പ് തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ എല്ലാ സ്കൂളുകളുടെയും പ്രവർത്തന സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് ഹാഇൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷൻ. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മേഖലാ ഗവർണർ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സഅദ് ബിൻ അബ്ദുൾ അസീസിന്റെ നിർദേശപ്രകാരമാണിത്.
ജനുവരി 4 മുതൽ 8 വരെയുള്ള ദിവസങ്ങളിലാണ് മാറ്റം പ്രഖ്യാപിച്ചത്. പുതിയ അറിയിപ്പ് പ്രകാരം ക്ലാസുകൾ രാവിലെ 9 മണിക്കും പരീക്ഷകൾ 10 നും ആരംഭിക്കും. കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ചുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.
Next Story
Adjust Story Font
16

