Quantcast

സൗദിയിൽ വിമാനം വൈകിയാൽ നഷ്ടപരിഹാരം: ഹെൽപ്ഡസ്‌കുമായി പ്രവാസി വെൽഫെയർ

സൗദിയിലേക്ക് പോകുന്നതും വരുന്നതുമായ വിമാനങ്ങൾ റദ്ദാക്കിയാലോ വൈകിയാലോ നഷ്ടപരിഹാരം ലഭിക്കും

MediaOne Logo

Web Desk

  • Published:

    8 Sept 2025 9:55 PM IST

സൗദിയിൽ വിമാനം വൈകിയാൽ നഷ്ടപരിഹാരം: ഹെൽപ്ഡസ്‌കുമായി പ്രവാസി വെൽഫെയർ
X

റിയാദ്: സൗദിയിലേക്കും തിരിച്ചുമുള്ള വിമാനം വൈകലിനും റദ്ദാക്കലിനും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ റിയാദിലെ പ്രവാസി വെൽഫെയർ സഹായിക്കും. സൗദിയിലെ വിമാനയാത്രാ നിയമത്തിലെ സാധ്യതകൾ സംബന്ധിച്ച മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി. ഇതിനായി പ്രവാസികൾക്കായി ഹെൽപ്‌ഡെസ്‌കും സംഘടന രൂപീകരിച്ചു.

സൗദിയിലേക്ക് പോകുന്നതും വരുന്നതുമായ വിമാനങ്ങൾ റദ്ദാക്കിയാലോ വൈകിയാലോ നഷ്ടപരിഹാരം ലഭിക്കും. സിവിൽ ഏവിയേഷൻ അതോറിറ്റി നിയമമനുസരിച്ച് ടിക്കറ്റ് തുകക്ക് പുറമെ ഒന്നര ഇരട്ടിയോളം വരെ നഷ്ടപരിഹാരം ലഭിക്കുന്നുണ്ട്. അതായത് 24 മണിക്കൂറിനകം വിമാനം റദ്ദാക്കിയെന്ന് കരുതുക. നഷ്ടപരാഹാരം ഉൾപ്പെടെ 2500 റിയാൽ വരെ തിരികെ ലഭിക്കും. വിമാനം വൈകുന്ന ഓരോ മൂന്ന് മണിക്കൂറിനും 250 റിയാലിലേറെ ലഭിക്കും. ഇതുവഴി നഷ്ടപരാഹിരം വാങ്ങുന്ന മലയാളികളുടെ എണ്ണം വർധിച്ചു. ഇത് മീഡിയവൺ റിപ്പോർച്ച് ചെയ്തിരുന്നു. കേരളത്തിലേക്കുള്ള വിമാനം റദ്ദാക്കുന്നതും വൈകുന്നതും ഇന്ത്യൻ വിമാനക്കമ്പനികളുടെ ശീലമാണ്. സൗദി നിയമമനുസരിച്ച് സൗദിയിൽ ലാന്റ് ചെയ്യുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളും നഷ്ടപരിഹാരം നൽകിയിരിക്കണം. ഇതിനായി പ്രവാസികളെ സഹായിക്കാനാണ് റിയാദിലെ പ്രവാസി വെൽഫെയർ ഹെൽപ്ഡസ്‌ക് ഒരുക്കിയത്. പ്രവാസികൾക്ക് +966 581586662, +966 500632817, +91 8744837339 എന്നീ നമ്പറുകളിൽ വാട്ട്‌സ്അപ്പ് വഴി ബന്ധപ്പെടാം.

ടിക്കറ്റെടുത്ത് 60 ദിവസം മുതൽ എപ്പോൾ വിമാനം റദ്ദാക്കിയാലും നഷ്ടപരിഹാരമുണ്ട്. ഫലത്തിൽ വിമാന യാത്രയുടെ ഭാഗമായി നമുക്കുണ്ടകുന്ന സമയ നഷ്ടം, ധനനഷ്ടം, ലഗേജ് വൈകലും നഷ്ടപ്പെടലും, വിമാനം മറ്റു വിമാനത്താവളങ്ങളിൽ ലാന്റ് ചെയ്യൽ തുടങ്ങി സൗദി നിയമം യാത്രക്കാർക്ക് നൽകുന്ന വില ഏറെയാണ്. വൈകിയെത്തുന്ന വിമാനത്തിലെത്തുന്ന എല്ലാവർക്കും ഇതുപോലെ നഷ്ടപരിഹാരം ലഭിക്കും. സൗദിയിലെത്തുന്ന എല്ലാ വിമാനങ്ങൾക്കും ഇത് ബാധകമാണ്.

TAGS :

Next Story