സൗദി വിമാനത്താവളങ്ങൾക്ക് നേട്ടം; യാത്രക്കാരുടെ പരാതികളിൽ വൻ കുറവ്

സൗദി വിമാനത്താവളങ്ങളെ കുറിച്ചുള്ള പരാതികൾ വലിയ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതോടെയാണ് പരാതികൾ കുറഞ്ഞത്. സൗദി സിവിൽ ഏവിയേഷനാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. മുൻ വർഷങ്ങളിലെ പരാതികളുടെ ശരാശരി തോത് കണക്കാക്കിയാണ് റിപ്പോർട്ട്. 41 ശതമാനത്തിന്റെ കുറവാണ് പരാതികളുടെ കാര്യത്തിൽ രേഖപ്പെടുത്തി. 2023ൽ 1630 പരാതികൾ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഇത് 966 പരാതികളായി ചുരുങ്ങി.
എന്നാൽ വിമാനക്കമ്പനികൾക്കെതിരായ പരാതികളുടെ എണ്ണത്തിൽ രാജ്യത്ത് വർധനവുണ്ട്. 3000ത്തിലേറെ അധിക പരാതികളാണ് കഴിഞ്ഞ വർഷം ലഭിച്ചത്. 21 ശതമാനത്തിന്റെ വർധനവ്. ആഗോള വ്യോമഗതാഗത കേന്ദ്രം എന്ന നിലയിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കുന്നതിനായി നിരവധി സംരംഭങ്ങൾ അതോറിറ്റി നടപ്പിലാക്കിയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, തീർത്ഥാടകരുടെയും സന്ദർശകരുടെയും യാത്ര സുഗമമാക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകി. സുരക്ഷയിലും പരിസ്ഥിതി സുസ്ഥിരതയിലും മികച്ച സേവനം നൽകാനും അതോറിറ്റിക്കായി.
Adjust Story Font
16

