Quantcast

മേഖലയിലെ സംഘ‍ർഷം; ജിദ്ദ വിമാനത്താവളത്തിൽ സന്ദ‍ർശനം നടത്തി സൗദി ​ഗതാ​ഗത മന്ത്രി

നിലവിലെ സാഹചര്യങ്ങളും പരിഗണിച്ച് യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾ അദ്ദേഹം വിലയിരുത്തി.

MediaOne Logo

Web Desk

  • Published:

    3 March 2026 3:29 PM IST

Conflict in the region; Saudi Transport Minister visits Jeddah airport
X

റിയാദ്: സൗദി ഗതാഗത മന്ത്രിയും സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനുമായ സാലിഹ് അൽ ജാസർ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശനം നടത്തി. റമദാൻ മാസത്തിലെ തിരക്കും നിലവിലെ സാഹചര്യങ്ങളും പരിഗണിച്ച് യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളും പ്രവർത്തന പദ്ധതികളും അദ്ദേഹം വിലയിരുത്തി.

നിലവിലെ സാഹചര്യങ്ങൾ കാരണം യാത്ര തടസ്സപ്പെട്ട ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങളും പരിചരണവും മന്ത്രി വിലയിരുത്തി. ഭരണകൂടത്തിന്റെ നിർദേശപ്രകാരം ഇവർക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

വിമാനത്താവളത്തിലെ ഹെൽത്ത് കൺട്രോൾ സെന്റർ സന്ദർശിച്ച അദ്ദേഹം, യാത്രക്കാർക്ക് ലഭ്യമായ ആരോഗ്യ സേവനങ്ങളുടെ സജ്ജീകരണങ്ങൾ ഉറപ്പുവരുത്തി. തീർഥാടകർക്കും സന്ദർശകർക്കും ഏറ്റവും മികച്ച സേവനം നൽകാൻ പരിശ്രമിക്കുന്ന ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.

TAGS :

Next Story