ജുബൈലിൽ അൽജൗഹറ പാർക്ക് നിർമാണം പൂർത്തിയായി
13,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് പാർക്ക്

റിയാദ്: സൗദിയിലെ ജുബൈലിൽ 13,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അൽജൗഹറ പാർക്കിന്റെ നിർമാണം പൂർത്തിയായതായി മുനിസിപ്പാലിറ്റി. അംഗീകൃത സ്പെസിഫിക്കേഷനുകളും ഗുണനിലവാരവും പാലിച്ചാണ് നിർമാണമെന്ന് അധികൃതർ അറിയിച്ചു.
പച്ചപ്പ് നിറഞ്ഞ ലാൻഡ് സ്കേപ്പിങിലൂടെ ന്ദർശകർക്ക് ആകർഷകവും വിനോദ അന്തരീക്ഷം നൽകുന്നതുമായ രീതിയിലാണ് പാർക്കിന്റെ രൂപകൽപന. വിശാലമായ നടപ്പാതകൾ, 1,129 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മൾട്ടി-പർപ്പസ് കളിക്കളം, ഇരിപ്പിടങ്ങൾ, ടോയ്‌ലറ്റുകൾ, സൈക്കിൾ ട്രാക്ക്, കുട്ടികൾക്കായുള്ള പ്രത്യേക കളിസ്ഥലം എന്നിവ പാർക്കിലെ പ്രധാന സൗകര്യങ്ങളാണ്.
Next Story
Adjust Story Font
16

