ദമ്മാം ഗ്ലോബല്‍ സിറ്റിയുടെ നിര്‍മ്മാണം അതിവേഗത്തില്‍
പദ്ധതിയുടെ ആദ്യ ഘട്ടം നവംബറില്‍ പ്രവര്‍ത്തനമാരംഭിക്കും

ദമ്മാം: സൗദി ടൂറിസം വിനോദ പദ്ധതിയുടെ ഭാഗമായി ദമ്മാമില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഗ്ലോബല്‍ സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുന്നതായി ദമ്മാം മുനിസിപ്പാലിറ്റി. ഇന്ത്യ, ചൈന, തായ്ലാന്‍റ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍, രുചിഭേദങ്ങള്‍, കഫേകള്‍, വിനോദ, സാംസ്കാരിക പരിപാടികള്‍ എന്നിവ സമ്മേളിക്കുന്നതാണ് സിറ്റി. പദ്ധതിയുടെ ആദ്യ ഘട്ടം നവംബറില്‍ പ്രവര്‍ത്തനമാരംഭിക്കും.
ടൂറിസം, വിനോദം എന്നിവക്ക് മാത്രമായി ദമ്മാമില്‍ നിര്‍മ്മിക്കുന്ന ഗ്ലോബല്‍ സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുന്നതായി പ്രവിശ്യ മുനിസിപ്പാലിറ്റി അറിയിച്ചു. കിഴക്കന്‍ പ്രവിശ്യ മുനിസിപ്പാലിറ്റിക്ക് കീഴില്‍ തായ്ലാന്‍റ് ആസ്ഥാനമായുള്ള കമ്പനിയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തി വരുന്നത്. ആറു ലക്ഷത്തി ഇരുപത്തി അയ്യായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന നഗരത്തില്‍ വിനോദത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാകും. സെയ്ഹാത്ത് ദമ്മാം കോര്‍ണിഷ് ഏരിയയാണ് പദ്ധതി പ്രദേശം. പ്രാദേശിക നിക്ഷേപകരുടെ പങ്കാളിത്തതോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 600 ദശലക്ഷം റിയാല്‍ ചിലവഴിച്ചാണ് നിര്‍മ്മാണം.
Adjust Story Font
16

