സൗദിയിലെ ജിസാൻ അന്താരാഷ്ട്ര വിമാനത്താവള നിർമാണം 80% പൂർത്തിയായി
പ്രവാസികൾക്കും സർവീസ് ഗുണമാകും

റിയാദ്: സൗദിയിലെ ജിസാനിൽ ഒരുങ്ങുന്ന അന്താരാഷ്ട്ര വിമാനത്താവള നിർമാണം 80 ശതമാനം പിന്നിട്ടു. ഒരു വർഷം 36 ലക്ഷം യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയും വിധത്തിലാണ് പദ്ധതി. അടുത്ത വർഷം നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്രവാസികൾക്കും പുതിയ വിമാനത്താവളം ഗുണമാകും.
ജിസാനിലെ എകണോമിക് സിറ്റിക്ക് സമീപമാണ് കിങ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളം. 1975-ൽ സ്ഥാപിതമായ ഈ ആഭ്യന്തര വിമാനത്താവളത്തിന്റെ പുതിയ മുഖമാണ് അന്താരാഷ്ട്ര വിമാനത്താവളം. 2.5 ബില്യൺ സൗദി റിയാൽ ചിലവിലാണ് നിർമാണം. 48 മില്യൺ ചതുരശ്ര മീറ്റർ വിസ്തൃതി, 10 എയോറോ ബ്രിഡ്ജ്, 32 എമിഗ്രേഷൻ കൗണ്ടർ, 4 കൺവേയർ ബൈൽറ്റ്, 8 കവാടങ്ങൾ, 2000 കാർ പാർക്കിങ് എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ഒറ്റ ടെർമിനലിൽ മുകൾ നില പുറപ്പെടാനും, താഴെ നില എത്താനുള്ളതുമാണ്.
അടുത്ത വർഷാവസാനത്തിന് മുന്നോടിയായി നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. 2014ൽ നിർമാണം തുടങ്ങി പല തവണ വൈകിയതിന് പിന്നാലെയാണിപ്പോൾ അതിവേഗത്തിൽ പൂർത്തീകരിക്കാനുള്ള ശ്രമം. 2027 ഏഷ്യൻ കപ്പിന് മുന്നോടിയായാണ് സൗദിയിലെ വിമാനത്താവളങ്ങളിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നത്. സൗദിയ, ഫ്‌ളൈനാസ്, ഫ്‌ളൈഡീൽ എന്നിവയാണ് സർവീസ് നടത്തുന്ന പ്രധാന വിമാനങ്ങൾ. അന്താരാഷ്ട്ര സർവീസുകൾ വർധിക്കുന്നതോടെ പ്രവാസികൾക്ക് കേരളത്തിലേക്ക് കൂടുതൽ കണക്ഷൻ ഫ്‌ളൈറ്റുകൾ ലഭ്യമാകും.
Adjust Story Font
16

