നഗരവാരിധി നടുവിൽ കാട്!; റിയാദിൽ കിങ് സൽമാൻ പാർക്ക് നിർമാണം പുരോഗമിക്കുന്നു
ഔട്ട്‌ഡോർ സിനിമ തിയേറ്റർ, എർത്ത് മ്യൂസിയം, ഗ്രാന്റ് മോസ്ക്, തൂക്കുപാലം എന്നിവ അന്തിമഘട്ടത്തിൽ

റിയാദ്: റിയാദിന്റെ മുഖച്ഛായ മാറ്റുന്ന 'കിങ് സൽമാൻ പാർക്ക്'പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. തടാകങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, അത്യാധുനിക കായിക സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ ബൃഹത്തായ പദ്ധതിക്ക് ലോകത്തിലാദ്യമായി ഒരു നഗരത്തിന്റെ മധ്യഭാഗത്ത് സജ്ജീകരിക്കുന്ന വനപ്രദേശമെന്ന സവിശേഷത കൂടിയുണ്ട്. സസ്യങ്ങളുടെ ഉൽപാദനത്തിനായി അത്യാധുനിക ഓട്ടോമേറ്റഡ് ഗ്രീൻ ഹൗസുകളും നഴ്സറികളും പാർക്കിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.
പ്രകൃതിദത്തമായ കുന്നുകളും താഴ്വരകളും കൃത്രിമമായി രൂപപ്പെടുത്തിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. പാർക്കിനുള്ളിലെ പ്രധാന ആകർഷണങ്ങളായ ഔട്ട്‌ഡോർ സിനിമ തിയേറ്റർ, എർത്ത് മ്യൂസിയം, ഗ്രാന്റ് മോസ്ക്, തൂക്കുപാലം, ആസ്ട്രോണമിക്കൽ ആർട്സ് കോംപ്ലക്സ്, ടണൽ 4, പാർക്കിങ് കെട്ടിടം 3, റിറ്റൈനിങ് വാൾസ് എന്നിവയുടെ ജോലികൾ അവസാന ഘട്ടത്തിലാണന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16

