വ്യവസായ മേഖലയിലെ സഹകരണം; സൗദി - യൂറോപ്യൻ യൂണിയൻ കൂടിക്കാഴ്ച
സൗദി വ്യവസായ മന്ത്രിയുടെ ബെൽജിയം സന്ദർശനത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

റിയാദ്: വ്യവസായ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട് സൗദി - യൂറോപ്യൻ യൂണിയനുമായി കൂടിക്കാഴ്ച നടത്തി. സൗദി വ്യവസായ മന്ത്രി ബന്ദർ അൽഖൊറായഫ് ആണ് യൂറോപ്യൻ വ്യാപാര സാമ്പത്തിക സുരക്ഷാ കമ്മീഷണർ മരോഷ് ഷെഫ്കോവിച്ചുമായും യൂറോപ്യൻ മെഡിറ്ററേനിയൻ കമ്മീഷണർ ദുബ്രാവ്ക സുക്കയുമായും കൂടിക്കാഴ്ച നടത്തിയത്. സൗദി അറേബ്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സാമ്പത്തിക - വ്യവസായ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതും ലോക സാമ്പത്തിക സുരക്ഷയിൽ സൗദി അറേബ്യയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ആഗോള വിപണിയിലെ ധാതുക്കളുടെ വിതരണം ഉറപ്പാക്കുന്നതിൽ സഹകരിക്കുന്നതിനും, വ്യവസായ മേഖലയിലെ വികസിപ്പിക്കുന്നതിനും മുൻഗണനാ വിഭാഗങ്ങളിൽ സംയുക്ത നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും ധാരണയായി. വ്യവസായങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളുമായി സഹകരിക്കുന്നതിന്റെ ഭാഗമായി സൗദി വ്യവസായ മന്ത്രി നടത്തിയ ബെൽജിയം സന്ദർശനത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
Adjust Story Font
16

