കോവിഡ്; സൗദിയിൽ കുട്ടികൾക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകുന്നു
രാജ്യത്ത് കോവിഡ് മുക്തിയിൽ വർധന തുടരുകയാണ്. 6296 പേർക്ക് ഇന്ന് രോഗം ഭേദമായി

സൗദിയിൽ കുട്ടികൾക്കും രണ്ടാം ഡോസ് നൽകുന്നു. മുതിർന്നവർക്ക് നൽകുന്ന ഡോസിന്റെ പകുതിയാണ് കുട്ടികൾക്ക് നൽകുന്നത്. ആദ്യ ഡോസ് എടുത്ത കുട്ടികൾക്ക് നാല് ആഴ്ച കഴിഞ്ഞാൽ രണ്ടാം ഡോസ് എടുക്കുന്നതാണ് നല്ലതെന്നും, എന്നാൽ ഇക്കാര്യത്തിൽ നിർബന്ധമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസത്തിന്റെ തുടർച്ചയായി ഇന്നും വൻ വർധനവാണ് കോവിഡ് മുക്തിയിൽ രേഖപ്പെടുത്തിയത്. വരും നാളുകളിലും വർധന തുടരുമെന്നാണ് സൂചന. 6296 പേർക്ക് ഇന്ന് രോഗം ഭേദമായി. എന്നാൽ കോവിഡ് സ്ഥിരീകരിച്ചത് 4838 പേർക്ക് മാത്രമാണ്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മക്കയിൽ പ്രതിദിന കേസുകൾ വളരെയേറെ കുറഞ്ഞു.
മറ്റു നഗരങ്ങളിലും പ്രകടമായ കുറവ് വന്നിട്ടുണ്ട്. റിയാദിൽ 1511, ജിദ്ദയിൽ 509, മദീനയിൽ 198, ഹുഫൂഫിൽ 189 എന്നിങ്ങിനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത നഗരങ്ങൾ. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 42140 ആയി കുറഞ്ഞു. വാക്‌സിനേഷൻ ഗുണം ചെയ്യുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
Adjust Story Font
16

