Quantcast

ഡി റൂട്ട് എം.യു.എഫ്.സി ചലഞ്ചേഴ്‌സ് കപ്പ്‌ ഫുട്ബോൾ ടൂർണമെന്റ് യുണൈറ്റഡ് എഫ്.സി അൽ ഖോബാർ ചാമ്പ്യൻമാർ

ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ നടന്ന ടൂർണമെന്റ് കളിയുടെ മികവ് കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു

MediaOne Logo

Web Desk

  • Published:

    30 Jan 2023 7:43 AM GMT

ഡി റൂട്ട് എം.യു.എഫ്.സി ചലഞ്ചേഴ്‌സ് കപ്പ്‌ ഫുട്ബോൾ ടൂർണമെന്റ് യുണൈറ്റഡ് എഫ്.സി അൽ ഖോബാർ ചാമ്പ്യൻമാർ
X

കഴിഞ്ഞ അഞ്ചു ആഴ്ചകളിലായി സൗദിയിലെ ദമ്മാമിൽ നടന്നു വരുന്ന ഡി റൂട്ട് എം.യു.എഫ്.സി ചലഞ്ചേഴ്‌സ് കപ്പ്‌ ഫുട്ബോൾ ടൂർണമെന്റിൽ ഗാലപ് യുണൈറ്റഡ് എഫ് സി അൽ ഖോബാർ ചാമ്പ്യൻമാരായി. ശക്തരായ ദിമ ടിഷ്യൂ ഖാലിദിയയെയാണ് കലാശപ്പോരാട്ടത്തിൽ യുണൈറ്റഡ് എഫ് സി പരാജയപ്പെടുത്തിയത്. അത്യന്തം ആവേശകരമായ പോരാട്ടത്തിൽ നിശ്ചിത സമയം കഴിയുന്നത് വരെ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. തുടർന്ന് പെനാൽറ്റി ഷൂട്ട്‌ഔട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ക്ലബ്വുകളിൽ ഒന്നായ മലബാർ യുണൈറ്റഡ് എഫ് സി ആണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ നടന്ന ടൂർണമെന്റ് കളിയുടെ മികവ് കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന എക്സിബിഷൻ മത്സരങ്ങളിൽ എം.യു.എഫ്.സി സോക്കർ അക്കാദമിയും ഫോക്കോ സോക്കർ അക്കാദമിയും തമ്മിൽ നടന്ന മത്സരത്തിൽ ഫോക്കോ സോക്കർ അക്കാദമി വിജയികളായി. തുടർന്ന് നടന്ന വനിതകളുടെ പ്രദർശന ഫുട്ബോൾ മത്സരം ഫൈനൽ ദിവസത്തിന് മാറ്റ് കൂട്ടി.

സൗദി വനിതകളടക്കം വിവിധ രാജ്യങ്ങളിലെ വനിതകൾ മത്സരത്തിൽ പങ്കെടുത്തു. സൗദി ഫസ്റ്റ് ഡിവിഷൻ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന അൽ തറജി ക്ലബ്ബും ഡി റൂട്ട് എം യു എഫ് സി വനിത ടീമും തമ്മിൽ ആയിരുന്നു മത്സരം. മത്സരത്തിന് ശേഷം മറ്റൊരു ചരിത്ര മുഹൂർത്തതിന് കൂടെ വേദി സാക്ഷിയായി. ടൂർണമെന്റിന്റെ പ്രധാന സ്പോൺസർ ആയ ഡി റൂട്ട് വെപ്രോ അൽ തറജി വനിത ടീമുമായി ഒരു വർഷത്തേക്കുള്ള സ്പോൺസർഷിപ് കരാർ ഒപ്പ് വെച്ചു ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിച്ചു. ആദ്യമായി സൗദിയിൽ ഒരു വനിത ടീമിനെ ഇന്ത്യൻ കമ്പനി സ്പോൺസർഷിപ് ഏറ്റെടുത്തത് തികച്ചും സന്തോഷകരമായ മുഹൂർത്തമാണെന്ന് അൽ തറജി മാനേജ്മെന്റ് പ്രതിനിധി അബു ഹാഷിം അറിയിച്ചു. തുടർന്ന് ദേവിക കലാക്ഷേത്ര നൃത്ത വിദ്യാലയം മത സൗഹാർദ്ദവും കേരളീയ പാരമ്പര്യവും സമന്വയിപ്പിച്ചു അവതരിപ്പിച്ച സംഘ നൃത്തം ജനപ്രീതി നേടുകയുണ്ടായി സാമൂഹ്യ സാംസ്‌കാരിക കലാ കായിക മേഖലയിലെ നേതാക്കന്മാർ കളിക്കാരുമായി പരിചയപ്പെട്ടു. യുണൈറ്റഡ് എഫ് സി യുടെ ഗോൾ കീപ്പർ അൻസാർ ആണ് ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച്. ടൂർണമെന്റ് ടോപ് സ്കോറർ ആയി ജവാദ്( യൂത്ത് ക്ലബ്‌), പ്ലെയർ ഓഫ് ദി ടൂർണമെന്റ് ഫവാസ്( ഖാലിദിയ), മികച്ച ഗോൾ കീപ്പർ അൻസാർ (യുണൈറ്റഡ് എഫ് സി), മികച്ച ഡിഫന്റർ സനൂപ് (യുണൈറ്റഡ് എഫ് സി), മികച്ച മാനേജർ സിഫാറത്( ജുബൈൽ എഫ് സി) എമെർജിങ് പ്ലെയർ ആഷിഖ്( ഖാലിദിയ) എന്നിവർ അർഹരായി. കെപവ എഫ് സി ക്കാണ് ഫെയർ പ്ലേ അവാർഡ്. ടൂർണമെന്റിന്റെ ഭാഗമായി നടന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ജബൽ ഇൻഡസ്ട്രിയൽ ഗ്രൂപ്പ്‌ സ്പോൺസർ ചെയ്യുന്ന ഐ ഫോൺ 13 മൻസൂർ മങ്കടക്കും, രണ്ടാം സമ്മാനമായ ഇന്റർനാഷണൽ ട്രാവൽസ് ഖോബാർ നൽകുന്ന ദമ്മാമിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാന ടിക്കറ്റ് ഷാഫി കട്ടിപാറക്കും, എം യൂ എഫ് സി സമ്മാനിക്കുന്ന സ്മാർട്ട്‌ ടിവി നന്ദനക്കും ലഭിച്ചു. ഷാഹിദ് കൊടിയെങ്ങൽ, കാദർ പൊന്മള, ഷിബു ക്യു പി എസ് , സിനു ഹാംകൊ, ഫവാസ് കിമത് സിഹ, ഡിഫ പ്രസിഡന്റ്‌ മുജീബ് കളത്തിൽ, ബിജു കല്ലുമല, ആലികുട്ടി ഒളവട്ടൂർ, നജീബ് അരഞ്ഞിക്കൽ, ലിയാകത് കരങ്ങാടൻ, സറഫുദ്ധീൻ ജി എ സി എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അഫ്താബ്, പ്രേംലാൽ, ഫവാസ് ടി കെ, ജസീം കൊടിയെങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.

Next Story