Quantcast

ദമ്മാം വിമാനത്താവളത്തിലേക്ക്​ ഹൂതി ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു, എട്ട്​ പേർക്ക്​ പരിക്ക്​

ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു

MediaOne Logo

Gulf Desk

  • Published:

    22 Oct 2026 6:39 AM IST

ദമ്മാം വിമാനത്താവളത്തിലേക്ക്​ ഹൂതി ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു, എട്ട്​ പേർക്ക്​ പരിക്ക്​
X

ദമ്മാം: യമനിലെ ഹൂതി വിമതർ ദമ്മാം വിമാനത്താവളത്തെ ലക്ഷ്യമിട്ട്​ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എട്ട്​ പേർക്ക്​ പരിക്കേറ്റു. വിമാനത്താവളത്തിനും നാശനഷ്ടം സംഭവിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മരണ​​പ്പെട്ട വ്യക്​തി പ്രവാസിയാണെന്ന്​ അധികൃ​തർ അറിയിച്ചു. പരിക്കേറ്റവർ ഏത്​ രാജ്യക്കാരാണെന്ന്​ വ്യക്​തമായിട്ടില്ല. ദമ്മാം വിമാനത്താവളത്തെ ലക്ഷ്യമിട്ട്​ നടത്തിയ ആക്രമണങ്ങൾ ​പ്രതി​രോധിക്കുന്നതിനിടെയാണ്​ അപകടം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക്​ മാറ്റി.

ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ട്​ ഹൂതികളുടെ ആക്രമണത്തിൽ രണ്ട്​ ​പേരാണ്​ കൊല്ല​പ്പെട്ടത്​. ഫിലിപ്പൈൻസ്​, നേപ്പാൾ സ്വദേശികളാണ്​ കൊല്ലപ്പെട്ടത്​. ഇന്ത്യക്കാരനും പാകിസ്താൻ സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്​. ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണാണ് അപകടം. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലാണ് ഷൈബ എണ്ണപ്പാടം.

ഒക്​ടോബർ എട്ടിനും പത്തിനും ഹൂതികൾ റിയാദ്​ വിമാനത്താവളത്തിന്​ നേരെ ആക്രമണം നടത്തിയിരുന്നു. ഒക്​ടോബർ എട്ടിലെ ആക്രമണത്തിൽ മൂന്ന്​ പേരും രണ്ട്​ ദിവസത്തിന്​ ശേഷം നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ അടക്കം 13 പേരും കൊല്ലപ്പെട്ടിരുന്നു. റിയാദ്​ വിമാനത്താവളം നിലവിൽ പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ്​ ദമ്മാം വിമാനത്താവളത്തെ ലക്ഷ്യംവെച്ച്​ ഹൂതികൾ ആക്രമണം നടത്തുന്നത്​. കഴിഞ്ഞയാഴ്ച ദമ്മാമിനെ ലക്ഷ്യം വെച്ച മിസൈലുകളും ഡ്രോണുകളും സൗദി സഖ്യസേന തകർത്തിരുന്നു.

Next Story