Quantcast

ദമ്മാം ബീബാൻ മലപ്പുറം പ്രീമിയർ ലീഗ് സമാപിച്ചു

MediaOne Logo

Web Desk

  • Published:

    14 March 2023 10:17 PM IST

ദമ്മാം ബീബാൻ മലപ്പുറം പ്രീമിയർ ലീഗ് സമാപിച്ചു
X

ദമ്മാമിലെ ഗുക്കാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറിയ ബീബാൻ മലപ്പുറം പ്രീമിയർ ലീഗ് നാലാം സീസണിൽ ഹിറ്റർസ് ചെമ്മാട് ജേതാക്കളായി. റെഡ് ആരോസ് തിരൂരിനെ പരാജയപ്പെടുത്തിയാണ് ഹിറ്റർസ് കിരീടം ചൂടിയത്.

ടൂർണമെന്റ് മുൻ എം.എൽ.എയും എഴുത്തുകാരനുമായ അഡ്വ. കെ.എൻ.എ കാദർ ഉദ്ഘാടനം ചെയ്തു. ഗൂക്കാ മാനേജിങ് ഡയരക്ടർ മുസ്സാദ് അൽ ദുബയാൻ, എം.ഒ.എഛ് ശാസ്ത്രജ്ഞൻ സൗദ് അൽ ദുബയാൻ എന്നിവർ മുഖ്യതിഥികളായിരുന്നു.

ബീബാൻ ലോജസ്റ്റിക് സർവീസസിന്റെ മാനേജിങ് പാർട്ണർ നവാസ് സി.പി ടൂർണമെന്റ് ട്രോഫി സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ച് ടീമുകൾക്ക് ആശംസകൾ നേർന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗായിക കല്ല്യാണിബിനു അവതരിപ്പിച്ച തീം സോങ് ശ്രദ്ധയാകർഷിച്ചു.

റാസ അൽ ഫർദാൻ, അബീർ മെഡിക്കൽ സെന്റർ മാനേജർ നജ്മുന്നിസ, മുഹമ്മദ് കുട്ടി കോഡൂർ, ഫായിസ് കുറ്റിപ്പുറം, ചന്ദ്രമോഹനൻ വേങ്ങര, മാലിക് മക്ബൂൽ, ഹുസൈൻ എ.ആർ നഗർ, ഡോ. സിന്ധു ബിനു, ഇഖ്ബാൽ ആനമങ്ങാട്, ഷാജിത നഹ, കാദർ മാസ്റ്റർ വാണിയമ്പലം, നാസർ താനൂർ എന്നിവർ ടൂർണമെന്റിന് ആശംസകൾ നേർന്ന് സംസാരിച്ചു.

TAGS :

Next Story