Quantcast

ദമ്മാം ദല്ല ഫുട്ബോള്‍ ക്ലബ്ബ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    26 April 2022 4:10 PM IST

ദമ്മാം ദല്ല ഫുട്ബോള്‍ ക്ലബ്ബ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
X

ദമ്മാം ദല്ല ഫുട്ബോള്‍ ക്ലബ്ബ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ക്ലബ്ബ് അംഗങ്ങളും കുടുംബങ്ങളുമുള്‍പ്പെടെ നിരവധി പേര്‍ വിരുന്നില്‍ പങ്കെടുത്തു. ബഷീര്‍ കണ്ണൂര്‍ റമദാന്‍ സന്ദേശം നല്‍കി.

ടീമിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനവും നടന്നു. സംഗമത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ജിതിന്‍ മാത്തന്‍, മുജീബ് കളത്തില്‍, നൗഷാദ് മുത്തേടം എന്നിവര്‍ മുഖ്യഅതിഥികളായി. ജബ്ബാര്‍ അറക്കല്‍, ഷിബിലി ആലിക്കല്‍, സുനില്‍ തൃശ്ശൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story