Quantcast

ദമ്മാം ഫോസ സംഗമം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    14 Jun 2023 11:07 PM IST

FOSA gathering
X

ഫാറൂഖ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷതിന്റെ ഭാഗമായി ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ (ഫോസ) ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഫോസ്റ്റിൾജിയ 2023 എന്ന പരിപാടി സംഘടിപ്പിച്ചു.

ദമ്മാം റോസ് ഗാഡനിൽ നടന്ന സംഘമത്തിൽ ഫോസ ദമ്മാം ചാപ്റ്റർ പ്രസിഡന്റ് ശ്രീ അബ്ദുൽ ഹമീദ് അദ്ധ്യക്ഷനായി. ഫോസ ചീഫ് എക്സികുട്ടീവ്, മുൻ ഫാറൂഖ് കോളേജ് പ്രിസിപ്പാളുമായിരുന്ന പ്രെഫ. ഇമ്പിച്ചി കോയ മുഖ്യാതിഥിയുമായിരുന്നു. ജനറൽ സെക്രട്ടറി ആസിഫ് താനൂർ സ്വാഗതവും, ട്രഷറർ ഹരീഷ് നന്ദിയും പ്രകാശിപ്പിച്ചു.

ഫോസ ദമ്മാം ചാപ്റ്റർ വൈസ് പ്രസിഡന്റ് മൂസ കോയ, KM ബഷീർ എന്നിവർ ആശംസകൾ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക-വിദ്യഭ്യാസ-മാധ്യമ പ്രവർത്തകർ, ഫോസ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ശ്രീ സുദ്ധീർ, ജന. സെക്രട്ടറി ജലാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഫോസ ദമ്മാം ചാപ്റ്റർ വൈസ് പ്രസിഡന്റ് നജീമ്പ് എരനിക്കൽ, ആസിഫ് കൊണ്ടോട്ടി, സിറാജ് അബ്ദുള്ള, ബഷീർ, ആസിഫ് കോഴിക്കോട് എന്നിവർ പരപാടിക്ക് നേതൃത്വം കൊടുത്തു.

TAGS :

Next Story