Quantcast

ദമ്മാമില്‍ ഐ.സി.സി മദ്റസാ മീറ്റും രക്ഷാകര്‍തൃ സംഗമവും സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    25 March 2022 1:56 PM IST

ദമ്മാമില്‍ ഐ.സി.സി മദ്റസാ മീറ്റും രക്ഷാകര്‍തൃ സംഗമവും സംഘടിപ്പിച്ചു
X

ദമ്മാം ഐ.സി.സി മദ്റസാ മീറ്റും രക്ഷാകര്‍തൃ സംഗമവും സംഘടിപ്പിച്ചു. ദമ്മാം കള്‍ച്ചറല്‍ സെന്റര്‍ പ്രബോധന വിഭാഗം മേധാവി ശൈഖ് മുഹമ്മദ് അല്‍ ഉവൈശിസ് പരിപാടി ഉദ്ഘാടനം ചെയ്തു.

ധാര്‍മ്മിക മൂല്യമുള്ള തലമുറക്കായി അധ്യാപകരും രക്ഷിതാക്കളും അതീവ ശ്രദ്ധപുലര്‍ത്തണമെന്ന് അദ്ദേഹം ഉണര്‍ത്തി.മദ്റസാ വിദ്യര്‍ഥികളുെ സര്‍ഗ്ഗ സംഗമവും കായിക മത്സരങ്ങളും നടന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഗഫൂര്‍, ഷിയാസ് ചെമ്മാട്, മുഹമ്മദ് റനീഷ്, അബ്ദുല്‍ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story