ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ 41ാം വാര്‍ഷികം സംഘടിപ്പിച്ചു

ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ നാല്‍പ്പത്തിയൊന്നാം സ്ഥാപക ദിനം വര്‍ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസി ഡി.സി.എം അബു മാത്തന്‍ ജോര്‍ജ്ജ് മുഖ്യതിഥിയായി.
എംബസി സ്‌കൂള്‍ ഹയര്‍ബോര്‍ഡ് അംഗം അന്‍വര്‍ സാദത്ത്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുനില്‍ പീറ്റര്‍, മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ സനോജ് ഗോപാലകൃഷ്ണപിള്ള എന്നിവര്‍ സംബന്ധിച്ചു.
പ്രിന്‍സിപ്പല്‍ സ്‌കൂളിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 1983ല്‍ 250 വിദ്യാര്‍ഥികളുമായി ആരംഭിച്ച സ്‌കൂള്‍ 13925 വിദ്യാര്‍ഥികളിലേക്കും 654 അധ്യാപകരിലേക്കുമായി വളര്‍ന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.
അധ്യാപന രംഗത്ത് ദീര്‍ഘകാലമായി സേവനമനുഷ്ടിച്ചു വരുന്ന അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി ഗണിതാധ്യാപകന്‍ ബിജു ഡാനിയേല്‍ പുരസ്‌കാരം ഏറ്റു വാങ്ങി. 25 വര്‍ഷം പൂര്‍ത്തിയാക്കിയ 25 പേരും, 20 വര്‍ഷം പൂര്‍ത്തിയാക്കിയ 13 പേരും, 10 വര്‍ഷം പൂര്‍ത്തിയാക്കിയ 30 അധ്യാപകരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി, അസോസിയേറ്റ് പ്രിന്‍സിപ്പല്‍ തംകീന്‍ മാജിദ നന്ദിയര്‍പ്പിച്ച് സംസാരിച്ചു.
Adjust Story Font
16

