ദമ്മാം-കണ്ണൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് അനിശ്ചിതമായി വൈകുന്നു
ദമ്മാം: ദമ്മാം-കണ്ണൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് അനിശ്ചിതമായി വൈകുന്നു. ഇന്നലെ രാത്രി സൗദി സമയം 11.20 ന് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 710 വിമാനമാണ് വൈകുന്നത്. ഇന്ന് രാവിലെ ഏഴിന് പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ വിമാനം പുറപ്പെട്ടിട്ടില്ല. യന്ത്രത്തകരാറാണെന്നാണ് കമ്പനി അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്. ഉംറ വിസയിലെത്തിയവരുള്‍പ്പെടെ നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇവര്‍ക്കാവശ്യമായ ഭക്ഷണമോ താമസ സൗകര്യമോ ഒരുക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നുണ്ട്.
Next Story
Adjust Story Font
16

