Quantcast

ദമ്മാം കെ.എം.സി.സി കാസര്‍ഗോഡ് കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിക്കുന്നു

MediaOne Logo

Web Desk

  • Published:

    31 Aug 2023 8:04 AM IST

Dammam KMCC Kasargod
X

ദമ്മാം കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കാമ്പയിനും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. സംഘടന നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉമ്മീദ് 2024 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അശ്രഫ് മുഖ്യതിഥിയായി പങ്കെടുക്കും. സെപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച ഫൈസലിയ്യയിലെ ഹയാത് പാലസ് ഇസ്തിറാഹയില്‍ വെച്ചാണ് പരിപാടി.

അടുത്ത വര്‍ഷം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള പ്രവര്‍ത്തന കാമ്പയിനും ഇതോടെ തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാസര്‍ഗോഡ് ചെങ്കള പഞ്ചായത്തില്‍ സംഘടന നിര്‍മ്മിച്ചു നല്‍കിയ ബൈത്തുറഹ്മ വീടിന്റെ സമര്‍പ്പണം, ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നിര്‍ധനരായ പതിനഞ്ച് പേരെ ഉംറക്കെത്തിക്കുന്ന പദ്ധതി എന്നിവ ചടങ്ങില്‍ പ്രഖ്യാപിക്കും.

ഭാരവാഹികളായ ഖാദര്‍ അണങ്കൂര്‍, അറഫാത് ഷംനാട്, ബഷീര്‍ ഉപ്പള, ഹബീബ് മൊഗ്രാല്‍, ഗഫൂര്‍ പയോട്ട എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

TAGS :

Next Story