ദമ്മാം കൊണ്ടോട്ടിയന്‍സ് ജനറല്‍ബോഡി സംഗമം; പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു
ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്ക് മടങ്ങുന്ന കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു

ദമ്മാം: കൊണ്ടോട്ടിയൻസ് അറ്റ് ദമ്മാം സംഘടിപ്പിച്ച ജനറൽ ബോഡി യോഗം കാസ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംഘടനയുടെ വിവിധ പ്രവർത്തനങ്ങളും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും ഉൾപ്പെടെ പ്രധാന തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു. ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ആലികുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് ചേനങ്ങാടൻ യോഗം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് സെക്രട്ടറി വി.പി ഷമീർ കൊണ്ടോട്ടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ സിദ്ധിക്ക് ആനപ്ര സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
കഴിഞ്ഞ മാസം നിര്യാതനായ മുൻ ഉപദേശക സമിതി അംഗം കബീർ കൊണ്ടോട്ടിക്ക് യോഗം മൗന പ്രാർത്ഥനയോടെ ആദരാഞ്ജലി അർപ്പിച്ചു. കൊണ്ടോട്ടിയൻസ് ദമ്മാമിലെ കൊണ്ടോട്ടിക്കാരുടെ ഇടയിൽ സാന്നിധ്യമുള്ള പ്രവാസി വേദിയായി വളർന്നതായി യോഗം വിലയിരുത്തി. കുടുംബബന്ധങ്ങൾ, സൗഹൃദം, സംസ്കാരം, ക്ഷേമം, സഹകരണം എന്നിവയെ അടിസ്ഥാനമാക്കി സംഘടന മുന്നേറുമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്ലസ് ടു പഠനം പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്ക് മടങ്ങുന്ന കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികളായ മുഹമ്മദ് റിഷാൻ, മുഹമ്മദ് റിഷാൽ എന്നിവരെയും ആദരിച്ചു. സൈനു വലിയപറമ്പ്, ശിഹാബ് കോട്ടുക്കര, ആസിഫ ടീച്ചർ എന്നിവർ ചേർന്ന് ഇവർക്ക് ഉപഹാരങ്ങൾ കൈമാറി.
അടുത്ത രണ്ട് വർഷത്തേക്കുള്ള കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റ്: ആലികുട്ടി ഒളവട്ടൂർ, വൈസ് പ്രസിഡന്റുമാർ: റിയാസ് മരക്കാട്ട് തൊടിക, ആസിഫ് മേലങ്ങാടി, സഹീർ മജ്ദാൽ, നിയാസ് ബിനു, ജനറൽ സെക്രട്ടറി: അഷ്റഫ് കൊണ്ടോട്ടി, ഓർഗനൈസിങ് സെക്രട്ടറി: വി.പി ഷമീർ കൊണ്ടോട്ടി, സെക്രട്ടറിമാർ: അനീസ് കൊട്ടപ്പുറം, റസാക് ഒമാനൂർ, സുഹൈൽ ചേനങ്ങാടൻ, മുസ്തഫ പള്ളിക്കൽ ബസാർ, ട്രഷറർ: സിദ്ധിക്ക് ആനപ്ര, മുഖ്യ രക്ഷാധികാരികളായി അഹ്മദ് പുളിക്കൽ (വല്യാപൂക്ക), അബ്ദുൽ ഹമീദ് ചേനങ്ങാടൻ എന്നിവരെയും, ഉപദേശക സമിതി അംഗങ്ങൾ ആയി ശ്രീരാജ് ചെറുക്കാട്ട്, ശംസീർ മുതുപറമ്പ്, ഹുസ്സൈൻ പഴേരി ആലുംച്ചുവട് (ബാപ്പു), ഷറഫുദ്ദീൻ വലിയപറമ്പ് (റോയൽ മലബാർ), റഷീദ് പുളിക്കൽ, മുഹമ്മദ് കുട്ടി കഫ്ജി എന്നിവരെയും തെരഞ്ഞെടുത്തു.
മീഡിയ സെൽ കോർഡിനേറ്റർ ആയി റഹ്മത് അമ്പലങ്ങാടനെ തിരഞ്ഞെടുത്തു. യോഗത്തിൽ അഹ്മദ് കുട്ടി കഫ്ജി, ഹുസ്സൈൻ ബാപ്പു പഴേരി, റിയാസ് മരക്കാട്ട് തൊടിക, റസാക് ബാബു, ആസിഫ് മേലങ്ങാടി, നംഷീദ ഷമീർ, റഹീം കോബാർ എന്നിവർ സംസാരിച്ചു.
Adjust Story Font
16

