Quantcast

ദമ്മാം കോഴിക്കോട് ജില്ലാ കെഎംസിസി സിഎച്ച് അനുസ്മരണം സംഘടിപ്പിച്ചു

എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി

MediaOne Logo

Web Desk

  • Published:

    9 Oct 2023 1:19 AM IST

ദമ്മാം കോഴിക്കോട് ജില്ലാ കെഎംസിസി സിഎച്ച് അനുസ്മരണം സംഘടിപ്പിച്ചു
X

ദമ്മാം കോഴിക്കോട് ജില്ലാ കെഎംസിസി സിഎച്ച് അനുസ്മരണം സംഘടിപ്പിച്ചു. വാഗ്മിയും, കറകളഞ്ഞ രാജ്യ സ്നേഹിഹിയും, മതേതര വാദിയും, ഭരണാധികാരിയും എഴുത്തുകാരനും സ്നേഹനിധിയായ ഒരു കുടുംബനാഥനയുമായിരുന്നു സിഎച് മുഹമ്മദ് കോയ സാഹിബെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി അനുസ്മരിച്ചു.

ദമ്മാം കോഴിക്കോട് ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി നാസർ ചാലിയം സ്വാഗതവും, പ്രസിഡന്റ് ഫൈസൽ കൊടുമ അധ്യക്ഷ ഭാഷണവും നടത്തി. കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് ആക്ടിങ് പ്രസിഡന്റ് അമീർ അലി കൊയിലാണ്ടി ഉദ്ഘാടനം നിർവഹിച്ചു. മാസ്റ്റർ റൈഷാൻ അഹമ്മദ് ഖിറാഅത് നടത്തി. അബു ജിർഫാസ് മൗലവി സമസ്തയുടെയും മുസ്ലിം ലീഗിന്റെയും അടിയുറച്ച ആത്മ ബന്ധത്തിന്റെ പ്രാധാന്യവും ചരിത്രവും വിവരിച്ചു സംസാരിച്ചു. കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല, കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ എന്നിവർ ആശംസകൾ നേർന്നു.

നാസർ ഫൈസി കൂടത്തായിയെ ഉവൈസി വട്ടോളിയുടെ നേതൃത്വത്തിൽ കൊടുവള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പൊന്നട അണിയിച്ചു. ദമ്മാം കോഴിക്കോട് ജില്ലാ കെഎംസിസി ട്രഷറർ റിയാസ് പെരുമണ്ണ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ഈസ്റ്റേൺ പ്രൊവിൻസ് നടത്തുന്ന മുസ്ലിം ലീഗിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഇഹ്തിഫാൽ 2023 ന്റെ ഭാഗമായ ഉംറ പദ്ധതിക്കുള്ള ഫണ്ട് കൈമാറി.

വനിത വിങ് ഉംറ പദ്ധതിക്ക് കണ്ടെത്തിയ ഫണ്ട് ശബ്‌ന നജീബ് സുലൈമാൻ കുലേരിക് കൈമാറി. കുടുംബിനികളടക്കം ഒട്ടനവധി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.

TAGS :

Next Story