ദമ്മാം മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബ്ബ് ഉമ്മന്‍ചാണ്ടി അനുശോചന സംഗമം സംഘടിപ്പിച്ചു

ദമ്മാം മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബ്ബ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചന സംഗമം സംഘടിപ്പിച്ചു. ക്ലബ്ബ് സംഘടിപ്പിച്ചു വരുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഫുട്‌ബോള്‍ മൈതാനത്ത് സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ കളിക്കാരും സംഘാടകരും കാണികളും അനുശോചനം രേഖപ്പെടുത്തി.
കേരളത്തെയും ലോകമെമ്പാടുമുള്ള മലയാളികളെയും അതിരറ്റ് സ്‌നേഹിച്ച ഭരണകര്‍ത്താവും പൊതുപ്രവര്‍ത്തകനുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് സംഗമം അനുസ്മരിച്ചു. ക്ലബ് ഭാരവാഹികളായ നാസര്‍ വെള്ളിയത്ത്, സഹീര്‍ മജ്ദാല്‍, ഡിഫ ഭാരവാഹികളായ മുജിബ് പാറമ്മല്‍, ഖലീല്‍ റഹ്മാന്‍, അശ്രഫ് സോണി എന്നിവര്‍ നേതൃത്വം നല്‍കി.
Next Story
Adjust Story Font
16

