ദമ്മാം മലബാര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു
ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് കീഴിലുള്ള പതിനഞ്ചോളം ടീമുകള്‍ പങ്കെടുക്കുന്ന ഇലവന്‍സ് ടൂര്‍ണ്ണമെന്റാണ് സംഘടിപ്പിക്കുക

ദമ്മാം മലബാര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് കീഴിലുള്ള പതിനഞ്ചോളം ടീമുകള്‍ പങ്കെടുക്കുന്ന ഇലവന്‍സ് ടൂര്‍ണ്ണമെന്റാണ് സംഘടിപ്പിക്കുക...
ഈ മാസം പതിനാറിന് ടൂർണമെന്റ് ആരംഭിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.എം.യു.എഫ്.സി ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. പതിനഞ്ച് ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. പി.എം നജീബ് സ്മരണാര്‍ഥമാണ് ടൂര്‍ണ്ണമെന്റ്. പി.എം നജീബ് മെമ്മോറിയല്‍ എം.യു.എഫ്.സി ചാലഞ്ചേഴ്‌സ് കപ്പ് സീസണ്‍ ടൂ മല്‍സരങ്ങള്‍ ഈ മാസം പതിനാറ് മുതല്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിഫക്ക് കീഴിലുള്ള പതിനഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ഇലവന്‍സ് ടൂര്‍ണ്ണമെന്റ് ദമ്മാം അല്‍തര്‍ജ് സ്റ്റേഡിയത്തില്‍ വെച്ചാണ് സംഘടിപ്പിക്കുക.
ഉല്‍ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഭക്ഷ്യമേളയും സംഘടിപ്പിക്കും. അശ്രഫ്, ജസീം കൊടിയേങ്ങല്‍, പ്രേംലാല്‍, ഫവാസ്, സാജൂബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Adjust Story Font
16

