Quantcast

ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി പൊതുസമ്മേളനം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    1 April 2022 4:14 PM IST

ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി പൊതുസമ്മേളനം സംഘടിപ്പിച്ചു
X

ദമ്മാം: രാഷ്ട്രീയമെന്നത് സാമൂഹ്യ സുരക്ഷിതത്വത്തിന് വേണ്ടിയുള്ളതാകണമെന്ന് അഡ്വ. ഫൈസല്‍ ബാബു അഭിപ്രായപ്പെട്ടു. ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ സമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്ക് നീതി ഒരുക്കുക എന്നതാണ് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പാരമ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.പി ഹുസൈന്‍ എ.ആര്‍ നഗര്‍ അധ്യക്ഷത വഹിച്ച പൊതു സമ്മേളനം കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സൗദി കെഎംസിസി ദേശീയ ജനറല്‍ സെക്രട്ടറി കാദര്‍ ചെങ്കള, ബഷീര്‍ ബാഖവി പറമ്പില്‍പീടിക, സകരിയ ഫൈസി, അബ്ദുല്‍ മജീദ് ചുങ്കത്തറ, അഷ്റഫ് ആളത്ത്,സിപി ശരീഫ് ചോലയില്‍,ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജില്ലാ കെഎംസിസിക്ക് വേണ്ടി അഡ്വ.ഫൈസല്‍ ബാബുവിന് അബ്ദുല്‍ സലാം താനാളൂര്‍ മൊമ ന്റോ കൈമാറി. വിശുദ്ധ ഖുര്‍ആന്‍ മനപ്പാടമാക്കിയ ഒന്‍പത് വയസുകാരി അംന ജിഹാദിന് ഫൈസല്‍ ബാബു ഉപഹാരം സമ്മാനിച്ചു.

TAGS :

Next Story