ദമ്മാം മലയാളി മിഷൻ സംഗമം സംഘടിപ്പിച്ചു

മലയാളം മിഷൻ ദമ്മാം മേഖല സംഗമം സംഘടിപ്പിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ പതിനേഴ് പഠന കേന്ദ്രങ്ങളിൽ നിന്നുള്ള വിദ്യാർഥികളയെും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ സംഗമം വർണ്ണാഭമായ പരിപാടകളോടെ അരങ്ങേറി.
അൽഹസ്സയിൽ സംഘടിപ്പിച്ച പരിപാടി വർണ്ണാഭമായ ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. ദമ്മാം, ജുബൈൽ, അൽകോബാർ, അൽഹസ്സ പ്രദേശങ്ങളിൽ നിന്നുള്ള പതിനേഴ് മലയാളം മിഷൻ പഠന കേന്ദ്രങ്ങളിൽ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും സംഗമത്തിൽ പങ്കെടുത്തു.
സോഫിയ ഷാജഹാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബഷീർ വരോട്, എം.എം നഈം, ഷാഹിദ ഷാനവാസ്, നാസർ മദനി, ബിജു സക്കറിയ തുടങ്ങിയവർ സംസാരിച്ചു.
മലയാളം മിഷൻ ആഗോള സാഹിത്യ മത്സരത്തിലെ വിജയികളായ ഗൗതം മോഹനൻ, ഫ്രീസിയ ഹബീബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ബാബു കെ.പി, കൃഷ്ണൻ കൊയിലാണ്ടി, നന്ദിനി മോഹനൻ, ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16

