ദമ്മാം നാപ്സ് ഗ്ലോബൽ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു
ദമ്മാം: നാപ്സ് ഗ്ലോബൽ ഫോറം ദമ്മാം ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിച്ചു. സൈഹാത്തിലെ അൽ ഹാദിയ ഇസ്തിറാഹയിൽ വെച്ച് സംഘടിപ്പിച്ച സംഗമം റഹ്മാൻ കാര്യട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റിയാസ് കായക്കീൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കോഓർഡിനേറ്റർ ഷിറഫ് സംഘടനയുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹബീബ് ഒ.പി, നാസർ കാവിൽ, അശ്രഫ് ടിവി, നവാസ്, നസീർ ഫൻസാബ് റഹ്‌മാൻ, സുധി കാരയാട്, ഷബീർ, ഷഹനാസ്, സഹീറാ, സീനത്ത് ആശംസയര്‍പ്പിച്ച് സംസാരിച്ചു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍, റഊഫ് ചാവക്കാടിന്‍റെ നേതൃത്വത്തില്‍ ഗാനമേള എന്നിവയും അരങ്ങേറി. സെക്രട്ടറി ജിഷാദ് ചമ്പോട്ട് സ്വാഗതവും, നിസാർ കൊള്ളാരോത്ത് നന്ദിയും പറഞ്ഞു.
Next Story
Adjust Story Font
16

