Quantcast

ലഹരി വിരുദ്ധ ക്യാമ്പയിനുമായി ദമ്മാം ഒഐസിസി

MediaOne Logo
Dammam OICC
X

ദമ്മാം: വ്യവസായിക തൊഴിൽ രംഗത്തെ മലയാളി ജീവനക്കാർ തിങ്ങിവസിക്കുന്ന ദമ്മാം സെക്കന്റ്‌ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഒഐസിസിയുടെ പ്രവർത്തനങ്ങൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനുമായി തുടക്കം കുറിച്ചു.

സംഘടനയുടെ 2023-2025 കാലയളവിലേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുവാൻ ചുമതലപ്പെടുത്തിയ താൽക്കാലിക കമ്മിറ്റിക്ക്‌ ലഭിച്ച അംഗത്വ അപേക്ഷകർക്ക് കെപിസിസി നൽകുന്ന മെമ്പർഷിപ്പ് കാർഡുകളുടെ വിതരണോത്ഘാടനം നിർവ്വഹിച്ചുകൊണ്ടാണ് സൗദി നാഷണൽ പ്രസിഡണ്ട്‌ ബിജു കല്ലുമല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ തൊഴിലാളികളുടെ പൊതു വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തി ഒഐസിസിയിലേക്ക് കൂടുതൽ ജനാധിപത്യ മതേതര വിശ്വാസികളെ ആകർശിക്കുന്ന പ്രവത്തനങ്ങൾക്കാണ് മേഖലയിൽ ഊന്നൽ നൽകുന്നതെന്ന്‌ ബിജു കല്ലുമല പറഞ്ഞു.

കൂടാതെ, ജോലി സംബന്ധവും കുടുംബപരവുമായ വിഷയങ്ങളുടെ പിരിമുറുക്കത്താൽ ആരെങ്കിലും ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ പെട്ടുപോകാതിരിക്കുവാൻ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് നിർദ്ദേശം നൽകി.

നാഷണൽ കമ്മിറ്റി പ്രസിഡണ്ടായി നിയമിതനായ ബിജു കല്ലുമലയെ സെക്കൻഡ് ഇൻഡസ്ട്രിയൽ ഏരിയയിലെ നേതാക്കൾ മെമന്റോ നൽകി ആദരിച്ചു. ലൈജു ജെയിംസ് അധ്യക്ഷത വഹിച്ച സമ്മേളനം ദമ്മാം റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌ ഹനീഫ് റാവുത്തർ ഉദ്ഘാടനം ചെയ്തു.

നേതാക്കളായ ഇകെ സലിം, റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട്, ഷംസു കൊല്ലം, നൗഷാദ് തഴവ, നിസാർ മാന്നാർ, രമേശ്‌ പാലക്കൽ, ഗംഗൻ വള്ളിയോട്ട്, സിടി ശശി, ഷാജിദ് വടക്കേക്കര, സക്കീർ പറമ്പിൽ, രാജേഷ് ആറ്റുവ, അബ്ദുൽ നാസർ വയനാട് തുടങ്ങിയവർ സംസാരിച്ചു. ദിൽഷാദ് തഴവ സ്വാഗതവും കുഞ്ഞുമോൻ കൊട്ടാരക്കര നന്ദിയും പറഞ്ഞു. അജിത്ത്, ദിലീപ്, മുരളീധരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

TAGS :

Next Story