Quantcast

ദമ്മാം പ്രവാസി വെൽഫയർ എറണാകുളം-തൃശ്ശൂർ ജില്ലാ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    29 March 2023 12:08 PM IST

Dammam Pravasi Welfare Committee Iftar Meet
X

ദമ്മാം പ്രവാസി വെൽഫയർ എറണാകുളം-തൃശ്ശൂർ ജില്ലാ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കാരുണ്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും മാതൃകയാണ് റമദാൻ മുന്നോട്ട് വെക്കുന്നതെന്ന് റമദാൻ സന്ദേശം നൽകിയ പ്രഭാഷകൻ ജലീൽ നദ്‌വി പറഞ്ഞു.

റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലയിലെ നിരവധി പേർ പങ്കെടുത്തു. പ്രവാസി വെൽഫെയർ തൃശ്ശൂർ-എറണാകുളം ജില്ലാ പ്രസിഡണ്ട് സമീഉല്ല കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.

പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഷബീർ ചാത്തമംഗലം ആശംസകൾ നേർന്നു. ജനറൽ സെക്രെട്ടറി നബീൽ പെരുമ്പാവൂർ, ട്രഷറർ ഷൗക്കത്ത് പാടൂർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ റൗഫ് ചാവക്കാട്, അഷ്‌കർ ഗനി, ശരീഫ് കൊച്ചി, സിദ്ധീക്ക് ആലുവ, ഹാരിസ് കൊച്ചി, ഷാജു പടിയത്ത്, മെഹബൂബ് മുടവൻകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹ്സിൻ ആറ്റാശ്ശേരി, ജനറൽ സെക്രട്ടറി സുനില സലിം, ജനസേവന വിഭാഗം കൺവീനർ ജംഷാദ് അലി കണ്ണൂർ, സെക്രട്ടറി ഫൈസൽ കുറ്റ്യാടി, റീജിയണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹിം തിരൂർക്കാട്, ജനറൽ സെക്രെട്ടറി ബിജു പൂതക്കുളം എന്നിവരും വിവിധ ജില്ലാ കമ്മിറ്റികളുടെയും നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.




TAGS :

Next Story