Quantcast

ദമ്മാമിൻ്റെ മുഖച്ഛായ മാറ്റാൻ 'ദമ്മാം സ്‌ക്വയർ' വരുന്നു

പദ്ധതിയുടെ രൂപരേഖ പ്രവിശ്യ മുനിസിപ്പാലിറ്റി പുറത്ത് വിട്ടു

MediaOne Logo

Web Desk

  • Published:

    7 March 2025 10:03 PM IST

ദമ്മാമിൻ്റെ മുഖച്ഛായ മാറ്റാൻ ദമ്മാം സ്‌ക്വയർ വരുന്നു
X

'ദമ്മാം: ദമ്മാം ദമ്മാമിൻറെ ഹൃദയഭാഗത്ത് ആധുനിക സംവിധാനങ്ങളോട് കൂടിയ റസിഡൻഷ്യൽ സിറ്റി വരുന്നു. ദമ്മാം സ്‌ക്വയർ എന്ന പേരിൽ നാല് ലക്ഷം ചതുരശ്രമീറ്ററിൽ താമസത്തിനും വിനോദത്തിനും വാണിജ്യത്തിനും ഒരു പോലെ സൗകര്യങ്ങളൊരുക്കിയാണ് നഗരം നിർമ്മിക്കുന്നത്. പദ്ധതിയുടെ രൂപരേഖ പ്രവിശ്യ മുനിസിപ്പാലിറ്റി പുറത്ത് വിട്ടു.

ദമ്മാം കോർണീഷ്, പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയം, സൗദി ഇലക്ട്രോണിക് യൂണിവേഴ്‌സിറ്റി എന്നിവക്ക് മധ്യമത്തിലായാണ് നഗരം വിഭവനം ചെയ്യുന്നത്. പ്രിൻസ് നായിഫ് അബ്ദുൽ അസീസ് റോഡിനെയും ഉസ്മാൻ ബിനു അഫാൻ സ്ട്രീറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നഗരം കൂടിയായി ഇത് മാറും. റസിഡൻഷ്യൽ അപാർട്‌മെന്റുകൾ, വില്ലകൾ, വാണിജ്യ കേന്ദ്രങ്ങൾ, കായിക വിനോദ കേന്ദ്രങ്ങൾ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയതും പ്രകൃതി സൗഹൃദവുമായാണ് നിർമ്മാണം നടത്തുക.

TAGS :

Next Story