Quantcast

പ്രകാശ മലിനീകരണ സംരക്ഷണത്തിന് അൽ ഉലായ്ക്ക് പുരസ്കാരം

ഷർആൻ, വാദി നഖ്‌ല റിസർവുകൾക്കാണ് ഡാർക്ക്-സ്‌കൈ അസോ. അംഗീകാരം

MediaOne Logo

Web Desk

  • Published:

    24 Dec 2025 6:06 PM IST

Dark-Sky Association recognition for Sharan and Wadi Nakhla reserves
X

റിയാദ്: ഷർആൻ, വാദി നഖ്‌ല റിസർവുകൾക്ക് ഇന്റർനാഷണൽ ഡാർക്ക്-സ്‌കൈ അസോസിയേഷന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായി അൽ-ഉലാ ഗവർണറേറ്റ് റോയൽ കമ്മീഷൻ. പ്രകാശ മലിനീകരണത്തിൽ നിന്ന് സംരക്ഷണമുള്ള അന്താരാഷ്ട്ര അംഗീകൃത സൈറ്റുകളുടെ പട്ടികയിലാണ് പ്രദേശങ്ങൾ ഇടംപിടിച്ചത്. പുതിയ പദവി ലഭിച്ചതോടെ ഷർആൻ, വാദി നഖ്‌ല റിസർവുകളുടെ പരിധി 6,146 ചതുരശ്ര കിലോമീറ്ററായാണ് കണക്കാക്കപ്പെടുക.

ഇതോടെ അൽഉലായിലെ സംരക്ഷിത സൈറ്റുകളുടെ എണ്ണം 250-ലധികം സ്ഥലങ്ങളിലേക്ക് എത്തി. 2024-ൽ അൽഉലാ ലൈറ്റ്ഹൗസും അൽ ഗറാമീൽ റിസർവും സമാന അംഗീകാരം നേടിയിരുന്നു. രാജ്യത്തും ജിസിസി രാജ്യങ്ങളിലുമായി അംഗീകാരം ലഭിക്കുന്ന ആദ്യ സൈറ്റുകളായിരുന്നത്.

TAGS :

Next Story