സൗദിയിൽ വാട്ടർ ഫില്ലിങ് സ്റ്റേഷനുകൾക്ക് നിബന്ധനകൾ നടപ്പാക്കാനുള്ള സമയപരിധി അവസാനിച്ചു
മാർച്ച് 31വരെയായിരുന്നു കാലാവധി

റിയാദ്: സൗദി അറേബ്യയിലെ വാട്ടർ ഫില്ലിങ് സ്റ്റേഷനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള നിബന്ധനകൾ പാലിക്കേണ്ട നിർബന്ധിത സമയപരിധി അവസാനിച്ചതായി സൗദി വാട്ടർ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ മുതൽ അനുവദിച്ചിരുന്ന ഗ്രേസ് പിരീഡ് മാർച്ച് 31-ഓടെയാണ് അവസാനിച്ചത്. ലൈസൻസ് നടപടികൾ പൂർത്തിയാക്കുന്നതിനും അംഗീകൃത നിയന്ത്രണങ്ങൾ പാലിക്കുന്നതിനും സ്റ്റേഷൻ ഉടമകൾക്കും ഓപ്പറേറ്റർമാർക്കും ഈ കാലയളവിൽ അവസരം നൽകിയിരുന്നു.
ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ തടയുക, വിതരണം ചെയ്യുന്ന ജലത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക, സേവനത്തിൻ്റെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. സമയപരിധി അവസാനിച്ച സാഹചര്യത്തിൽ, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള വാട്ടർ ഫില്ലിങ് സ്റ്റേഷനുകളിൽ ഫീൽഡ് ഇൻസ്പെക്ഷൻ ആരംഭിച്ചതായി അതോറിറ്റി സ്ഥിരീകരിച്ചു.
Next Story
Adjust Story Font
16

