Quantcast

മക്കയിൽ കോഴിക്കോട് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

കുറ്റ്യാടി സ്വദേശി അജ്മലാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-09-30 16:34:19.0

Published:

30 Sept 2021 10:02 PM IST

മക്കയിൽ കോഴിക്കോട് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു
X

മക്കയിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഒരേ സ്ഥാപനത്തിലെ ജീവനക്കാരനുമായുണ്ടായ കയ്യാങ്കളിക്ക് ശേഷമായിരുന്നു സംഭവം. കുറ്റ്യാടി സ്വദേശി അജ്മലാണ് മരിച്ചത്. മരണകാരണം സ്ഥിരീകരിക്കാൻ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തും..

ഇന്ന് രാവിലെ മക്കയിലെ നവാരിയയിലാണ് സംഭവം. കഫ്റ്റീരിയ ജീവനക്കാരായ അജ്മലും സുഹൃത്തും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെ ഇരുവരും പിരിഞ്ഞ ശേഷമാണ് അജ്മൽ കടയിൽ കുഴഞ്ഞുവീണത്. മുപ്പതുകാരനായ അജ്മലിന്‍റെ മരണത്തിൽ അസ്വാഭാവികതയുള്ളതിനാൽ പൊലീസ് കേസെടുത്തു. കയ്യാങ്കളിയുണ്ടായ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സഹജീവനക്കാരൻ പൊലീസ് കസ്റ്റഡിയിലാണ്.

പോസ്റ്റ്മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. മരണത്തിന് മുന്നേ ഇരുവരും തമ്മിലുണ്ടായ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനും നടപടിക്രമങ്ങൾക്കും സമയമെടുക്കും. പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. കടയിലെ കണക്കിനെ ചൊല്ലിയായിരുന്നു കയ്യാങ്കളി. മരണപ്പെട്ട അജ്മലിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. മക്കയിലെ ഹിറാ ആശുപത്രിയിലാണ് മയ്യിത്ത് സൂക്ഷിച്ചിട്ടുള്ളത്.


TAGS :

Next Story