സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തില്‍ ഇടിവ്

സൗദിയില്‍ നിന്നും വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ ഇടിവ് രേഖപ്പെടുത്തി. നവംബര് മാസത്തിലെ പണമിടാപാടിലാണ് കുറവ് നേരിട്ടത്. ഒക്ടോബറിലെ പണമിടപാടിനെ അപേക്ഷിച്ച് നാല് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
സൗദി ദേശീയ ബാങ്കായ സാമ പ്രസിദ്ധീകരിച്ച കണക്കുകളിലാണ് വിദേശ പണമിടപാടില്‍ ഇടിവ് രേഖപ്പെടുത്തിയത്. രാജ്യത്തെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേന നവംബറില് വിദേശികള് 1297 കോടി റിയാല് അയച്ചതായി സാമയുടെ റിപ്പോര്ട്ട് പറയുന്നു. ഒക്ടോബറിൽ ഇത് 1302 കോടിയായിരുന്നിടത്താണ് കുറവ്.
എന്നാൽ മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഒരു ശതമാനം വർധനവും രേഖപ്പെടുത്തി. നവംബറിൽ സ്വദേശികൾ വിവിധ ആവശ്യങ്ങൾക്കായി വിദേശങ്ങളിലേക്ക് അയക്കുന്ന തുകയിൽ ഇത്തവണ വർദ്ധനവ് രേഖപ്പെടുത്തി. 718 കോടി റിയാലാണ് ഈ കാലയളവിലെ റെമിറ്റന്സ്. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 48ശതമാനം അധികമാണ്. തൊട്ട് മുൻപത്തെ മാസത്തെ റെമിറ്റന്സിനെക്കാള് പതിനേഴ് കോടിയുടെ വർധനവും നവംബറിൽ രേഖപ്പെടുത്തിയതായി സാമയുടെ റിപ്പോർട്ട് പറയുന്നു.
Adjust Story Font
16

