Quantcast

പ്രതിനിധി സമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    13 Nov 2022 1:53 PM IST

പ്രതിനിധി സമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു
X

സൗദി അൽഹസ്സ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധി സമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു. ഹിഫ ഫെസ്റ്റ് 2022 എന്ന പേരിൽ സംഘടിപ്പിച്ച സംഗമം സാമൂഹ്യ പ്രവർത്തകൻ നാസർ മദനി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി.

ഹിഫക്ക് കീഴിലുള്ള പതിനാറ് ക്ലബ്ബംഗങ്ങളും ഭാരവാഹികളും പങ്കെടുത്തു. അനസ് തൃശൂർ കായിക ബോധവൽക്കരണം നടത്തി. സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ളവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ഷംസു പട്ടാമ്പി, മുഷ്താഖ് പറമ്പിൽ പീടിക, അബ്ദുൽ ഗഫൂർ വറ്റലൂർ, ഷുഹൈബ് കൊളശ്ശേരി എന്നിവർ നേതൃത്വം നൽകി.

Next Story