ഡിഫ സൂപ്പര്‍ കപ്പ് മെഗാ ഫുട്‌ബോള്‍ മേളക്ക് തുടക്കമായി
റാക്കാ സ്‌പോട്ടയാഡ് ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇരുപത് ഇന്ത്യന്‍ ക്ലബ്ബുകള്‍ പങ്കെടുക്കും
ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഡിഫ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് വര്‍ണാഭമായ പരിപാടികളോടെ തുടക്കമായി. കീ സ്റ്റോണ്‍ എംഡി നജീബ് മുസ്ല്യാരകത്ത് കിക്കോഫ് നിര്‍വ്വഹിച്ചു. പ്രവിശ്യയിലെ സാമൂഹ്യ-രാഷ്ട്രീയ-മാധ്യമ രംഗത്തുള്ളവര്‍ പങ്കെടുത്തു.
കോവിഡ് കാലത്ത് സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായ ആരോഗ്യ-ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് അഭ്യവാദ്യമര്‍പ്പിച്ച് മാര്‍ച്ചു പാസ്റ്റും അരങ്ങേറി. ഡിഫയില്‍ രജിസ്റ്റര്‍ ചെയ്ത ഇരുപത് ക്ലബ്ബുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരക്കും. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ കോവിഡിന് ശേഷം സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ക്ലബ്ബുകളുടെ ആദ്യ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റു കൂടിയാണ് ഡിഫയുടേത്.
'എല്ലാത്തിനും മീതെ ഒരു സ്വപ്നവുമായി പുതിയ തുടക്കം, ഒരുങ്ങികൊള്ളുക' എന്ന സ്ലോഗണ്‍ ഉയര്‍ത്തിയാണ് ടൂര്‍ണമെന്റ് സഘടിപ്പിക്കുന്നത്. മത്സരങ്ങള്‍ ഒന്നര മാസക്കാലം നീണ്ടു നില്‍ക്കും. മുജീബ് കളത്തില്‍, റഫീഖ് കൂട്ടിലങ്ങാടി, മുജീബ് പാറമ്മല്‍, ഖലീല്‍ പൊന്നാനി എന്നിവര്‍ നേതൃത്വം നല്‍കി.
Adjust Story Font
16