Quantcast

സൗദിയിലെ ബാങ്കുകളിലും ഡിജിറ്റൽ ഇഖാമ; അബ്ഷീർ ആപ്ലിക്കേഷൻ ഉപയോഗിക്കാം

ബാങ്കിലെ ഇടപാടുകൾക്ക് ഡിജിറ്റൽ ഇഖാമ രേഖയായി ഉപയോഗിക്കാൻ സെൻട്രൽ ബാങ്ക് അനുമതി നല്‍കി

MediaOne Logo

Web Desk

  • Published:

    10 Sept 2021 10:42 PM IST

സൗദിയിലെ ബാങ്കുകളിലും ഡിജിറ്റൽ ഇഖാമ; അബ്ഷീർ ആപ്ലിക്കേഷൻ ഉപയോഗിക്കാം
X

സൗദിയിൽ ബാങ്കിലെ ഇടപാടുകൾക്ക് ഡിജിറ്റൽ ഇഖാമ രേഖയായി ഉപയോഗിക്കാൻ സെൻട്രൽ ബാങ്കിന്റെ അനുമതി. സൗദിയിൽ വിദേശികളുടെ താമസ രേഖയായ ഇഖാമയുടെ കാർഡിന് പകരമായി മൊബൈലിലെ ഡിജിറ്റൽ കാർഡ് കാണിച്ചാൽ മതി. നേരത്തെ യാത്രകളിലും ഡിജിറ്റൽ രേഖകൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.

സൗദിയിൽ ഡിജിറ്റൽ മാറ്റങ്ങളുടെ ഭാഗമായി കൊണ്ടുവന്നതാണ് ഡിജിറ്റൽ ഇഖാമ. സൗദിയിൽ വിദേശികളുടെ വ്യക്തിഗത വിവരങ്ങൾ ലഭ്യമാക്കുന്ന അബ്ഷീർ ആപ്ലിക്കേഷനിലാണ് ഇവ ലഭ്യമാവുന്നത്. സൗദിയിലെ താമസ രേഖയായ ഇഖാമയുടെ ഡിജിറ്റൽ പതിപ്പ് ഈ ആപ്ലിക്കേഷനിൽ കാണാം. ഇത് രേഖയായി കാണിച്ച് ഇടപാടുകൾ നടത്താമെന്നാണ് സൗദി സെൻട്രൽ ബാങ്ക് പറയുന്നത്.

ഇത് സംബന്ധിച്ച നിർദേശം ബാങ്കുകൾക്ക് നൽകിക്കഴിഞ്ഞു. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ഡിജിറ്റൽ ഇഖാമയും ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസും ഉപയോഗിക്കാൻ അനുമതിയുണ്ട്. ഡ്രൈവിങ് ലൈസൻസും അബ്ഷീർ ആപ്ലിക്കേഷനിൽ ലഭ്യമാണ്. ഇഖാമ കൈവശമില്ലാത്ത സാഹചര്യത്തിൽ ഡിജിറ്റൽ കാർഡിലെ ക്യൂ.ആർ കോഡ് വഴി ഉദ്യോഗസ്ഥർക്ക് വ്യക്തിവിവരങ്ങൾ മനസിലാക്കാനാകും. മൊബൈലിൽ ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി കാർഡിന്റെ കോപ്പി മൊബൈലിൽ സേവ് ചെയ്ത് വെക്കുന്നതിനും സൗകര്യമുണ്ട്.

TAGS :

Next Story