Quantcast

സൗദിയിൽ ഡിജിറ്റൽ സേവനങ്ങൾ സജീവം; ഒരു മാസത്തിനിടെ അബ്ഷിർ വഴി നടന്നത് 4.89 കോടി ഇടപാടുകൾ

സെപ്റ്റംബറിലേതാണ് കണക്ക്

MediaOne Logo

Gulf Desk

  • Updated:

    2026-10-28 15:20:52

Published:

28 Oct 2026 8:38 PM IST

Digital services are active in Saudi Arabia; 48.9 million transactions on Absher app
X

റിയാദ്: സൗദിയിലെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി, ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ 'അബ്ഷിർ' സെപ്റ്റംബർ മാസത്തിൽ മാത്രം 4.89 കോടി ഇലക്ട്രോണിക് ഇടപാടുകൾ പൂർത്തിയാക്കി. 'അബ്ഷിർ ഇൻഡിവിജ്വൽസ്' (അബ്ഷർ അഫ്രാദ്), 'അബ്ഷർ ബിസിനസ്' (അബ്ഷർ അഅ്മാൽ) എന്നീ പ്ലാറ്റ്ഫോമുകൾ വഴിയാണ് സേവനങ്ങൾ നൽകിയത്. ഇതിൽ 'അബ്ഷിർ ഇൻഡിവിജ്വൽസ്' വഴി മാത്രം 4.63 കോടി ഇടപാടുകൾ നടന്നു. ആപ്പിൽ ലഭ്യമായ ഡിജിറ്റൽ ഡോക്യുമെന്റ് വാലറ്റ് വഴി 3.76 കോടി രേഖകൾ പരിശോധിച്ചതും ഇതിൽ ഉൾപ്പെടുന്നു. അതേസമയം 'അബ്ഷിർ ബിസിനസ്' വഴി 26 ലക്ഷം ഇടപാടുകളാണ് രേഖപ്പെടുത്തിയത്.

വിവിധ വകുപ്പുകളുടെ കണക്കുകൾ പരിശോധിച്ചാൽ, പബ്ലിക് സെക്യൂരിറ്റി ജനറൽ ഡയറക്ടടറേറ്റിന്റെ സേവനങ്ങൾക്കായി 3.5 ദശലക്ഷം ഇടപാടുകൾ നടന്നു; ഇതിൽ 3.3 ദശലക്ഷം ഇടപാടുകളും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കുമായി ബന്ധപ്പെട്ടതാണ്. പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസാത്ത്) 2.1 ദശലക്ഷം ഇടപാടുകളും, സിവിൽ അഫയേഴ്സ് ഏജൻസി 570,500 ഇടപാടുകളും കൈകാര്യം ചെയ്തു.

അബ്ഷിർ റിപ്പോർട്ട്സ് സർവീസ് വഴി 1,25,600 റിപ്പോർട്ടുകൾ ഇഷ്യു ചെയ്യുകയും, ഫിംഗർപ്രിന്റ് സംബന്ധിച്ച് 1,800 പൊതു അന്വേഷണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.


TAGS :

Next Story