റിയാദിൽ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു
ആഴ്ചയിൽ 4 സർവീസുകളാണ് ഉണ്ടാവുക

റിയാദ്: തായ്‌ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ 4 ഫ്ലൈറ്റുകളാണ് ഉണ്ടാവുക. റിയാദിനെ കൂടുതൽ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കോക്കിലേക്കുള്ള പുതിയ സർവീസ്. എയർഏഷ്യ എക്സുമായി സഹകരിച്ച് 285 സീറ്റുകൾ ഉൾക്കൊള്ളുന്ന എയർബസ് എ 330 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള യാത്രാ, വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസുകൾ ആരംഭിച്ചത്.
Next Story
Adjust Story Font
16

