Quantcast

'ദുരിതാശ്വാസ പ്രവർത്തനങ്ങൾ നവീകരിക്കണം'; ആ​ഗോള പങ്കാളികളുമായി ചർച്ച നടത്തി കെ.എസ് റിലീഫ്

റിലീഫ് സെന്റർ സൂപ്പർവൈസർ അബ്ദുല്ല അൽ റബീഅയാണ് വ്യാഴാഴ്ച നടന്ന ഈ പാനൽ ചർച്ചയിൽ പങ്കെടുത്തത്

MediaOne Logo

Gulf Desk

  • Published:

    25 Sept 2026 5:01 PM IST

Disaster relief operations need to be modernized; KS Relief holds discussions with global partners.
X

റിയാദ്: ഐക്യരാഷ്ട്രസഭയുടെ 81-ാമത് സമ്മേളനത്തോടനുബന്ധിച്ച് കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ റിലീഫ് സെന്റർ ആ​ഗോള പങ്കാളികളുമായി ചർച്ച നടത്തി. രാജകീയ കോടതി ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ റബീഅയാണ് വ്യാഴാഴ്ച നടന്ന ഈ പാനൽ ചർച്ചയിൽ പങ്കെടുത്തത്. യൂറോപ്യൻ യൂണിയൻ, യുകെ വിദേശകാര്യ ഓഫീസ്, യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാം, യുഎൻ ചാരിറ്റബിൾ അഫയേഴ്‌സ് ഓഫീസ് എന്നിവരുമായി സഹകരിച്ചാണ് കെ.എസ് റിലീഫ് ഈ പരിപാടി സംഘടിപ്പിച്ചത്.

ആഗോള മാനുഷിക പ്രവർത്തനങ്ങളുടെ ഘടന പരിഷ്കരിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള യുഎൻ നേതൃത്വത്തിലുള്ള സംരംഭത്തെ ഡോ. അൽ റബീഅ സ്വാഗതം ചെയ്തു. യമൻ, സുഡാൻ, ഫലസ്തീൻ തുടങ്ങിയ പ്രതിസന്ധി ബാധിത പ്രദേശങ്ങളിൽ മാനുഷിക സഹായം, സുസ്ഥിര വികസനം, എന്നിവ പരസ്പരം ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രാദേശിക നേതൃത്വത്തെ ഒഴിവാക്കിക്കൊണ്ട് അന്താരാഷ്ട്ര സഹായം നൽകുന്നതിന് പകരം പ്രാദേശികവൽക്കരണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീർഘകാല സഹായങ്ങളെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി, സിറിയയിലെ എട്ട് പ്രദേശങ്ങളിലായി തകർന്ന 30-ലധികം ബേക്കറികൾ പുനരധിവസിപ്പിക്കുന്നതിനായി യുഎൻഡിപിയുമായി ചേർന്ന് കെ.എസ് റിലീഫ് നടപ്പിലാക്കിയ പദ്ധതിയെ അദ്ദേഹം എടുത്തുപറഞ്ഞു. സഹായ-വികസന മേഖലകൾ തമ്മിലുള്ള അന്തരം നികത്താനും, ദുർബല ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

TAGS :

Next Story