Quantcast

സൗദിയില്‍നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള സംഭാവനകള്‍ കെ.എസ് റിലീഫിലൂടെ മാത്രം

രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    3 July 2022 3:01 AM GMT

സൗദിയില്‍നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള   സംഭാവനകള്‍ കെ.എസ് റിലീഫിലൂടെ മാത്രം
X

സൗദി അറേബ്യയില്‍നിന്ന് വിദേശത്തേക്ക് സംഭാവനകള്‍ എത്തിച്ചുനല്‍കാന്‍ കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റ(കെ.എസ് റിലീഫ്)റിന് മാത്രമേ അധികാരമുള്ളുവെന്ന് ആവര്‍ത്തിച്ച് സൗദി സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി.

സംഭാവനകളുടെ പേരില്‍ അനൗദ്യോഗികമായി മറ്റുള്ളവരോട് ആശയവിനിമയം നടത്താനും സംഭാവന നല്‍കാനും പാടില്ല. ഔദ്യോഗിക ട്വീറ്റ് വഴിയാണ് എല്ലാവര്‍ക്കും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സൗദിക്ക് പുറത്തുള്ള ആളുകള്‍ക്കോ രാജ്യങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സംഭാവനകള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നവര്‍ഏക അംഗീകൃത ബോഡിയിലൂടെ മാത്രമേ സംഭാവനകള്‍ നല്‍കാന്‍ പാടൊള്ളു. അത് കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ മാത്രമാണെന്നുമാണ് ട്വീറ്റില്‍ വ്യക്തമാക്കുന്നത്.

രാജ്യത്തിന് പുറത്തേക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഭാവനകളും നല്‍കാനായി ആവശ്യപ്പെട്ടുള്ള അജ്ഞാത സന്ദേശങ്ങളോട് ആരും പ്രതികരിക്കുകയോ അത്തരം ഇടപാടുകളോട് സഹകരിക്കുകയോ ചെയ്യരുത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലോ മറ്റോ ഭീകര സംഘടനകള്‍ക്ക് ധനസഹായം ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം.

ഈ ആവശ്യങ്ങള്‍ക്കായി വെബ്സൈറ്റുകള്‍ നടത്തുന്നതിനെതിരെയും മുന്നറിയിപ്പുണ്ട്. തീവ്രവാദ സംഘടനകള്‍ക്കായി ഇത്തരം വെബ്‌സൈറ്റുകള്‍ വഴി നടത്തുന്ന സൈബര്‍ കുറ്റകൃത്യം തെളിയിക്കപ്പെട്ടാല്‍10 വര്‍ഷം വരെ തടവും 5 ദശലക്ഷം റിയാല്‍ വരെ പിഴയും ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

TAGS :

Next Story